ഒന്നരവയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണ് എട്ടു വയസ്സുകാരി മരിച്ചു
Last Updated:
സഹോദരൻ വീടിനു പുറകിൽ കളിക്കുമ്പോൾ മരം ഒടിയുന്ന ശബ്ദം കേട്ട് രക്ഷിക്കാൻ ഓടിയെത്തിയതായിരുന്നു റിസ്വാന
തിരുവനന്തപുരം: മരം ഒടിഞ്ഞ് വീണ് 8 വയസുകാരി മരിച്ചു. ഒന്നരവയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് അപകടം. നാവായിക്കുളം കുടവൂർ സ്വദേശി സഹദിന്റെയും നാദിയയുടെയും മകൾ റിസ്‌വാനയാണ് (8) മരിച്ചത്.
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. 1.5 വയസ്സുള്ള അനുജൻ വീടിനു പുറകിൽ കളിക്കുമ്പോൾ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ റിസ്‌വാന ഓടിയെത്തിയ സമയത്ത് മരം റിസ്‌വാനയുടെ ദേഹത്ത് വീഴുകയായിരുന്നു.
സഹോദരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റിസ്‌വാനെ കല്ലമ്പലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്എടിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 11, 2025 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒന്നരവയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണ് എട്ടു വയസ്സുകാരി മരിച്ചു