80ലധികം ബസുകളിലായി 3000ത്തിലധികം വയോജനങ്ങൾ വയനാട്ടിലേക്ക്; വിനോദയാത്രക്ക് മലപ്പുറത്ത് നിന്നും തുടക്കം
- Published by:meera_57
- news18-malayalam
Last Updated:
മലപ്പുറം നഗരസഭയാണ് 80തിലധികം ബസുകളിലായി 3000ത്തിലധികം വയോജനങ്ങളെ വയനാട്ടിലേക്ക് കൊണ്ടുപോയത്
രാജ്യം കണ്ട ഏറ്റവും വലിയ വിനോദയാത്രയ്ക്ക് മലപ്പുറത്ത് നിന്നും തുടക്കം. മലപ്പുറം നഗരസഭയാണ് 80തിലധികം ബസുകളിലായി 3000ത്തിലധികം വയോജനങ്ങളെ വയനാട്ടിലേക്ക് കൊണ്ടുപോയത്. മലപ്പുറം നഗരസഭാ പ്രദേശത്തെ 60 വയസ്സിന് മുകളിലുള്ളവരാണ് ഈ യാത്രയിൽ പങ്കുകൊണ്ടത്.
ചരിത്രം തീർക്കുന്ന മെഗാ യാത്ര : മലപ്പുറത്തെ 3010 വയോജനങ്ങൾ വയനാട്ടിലേക്ക്
മലപ്പുറത്തെ 60 വയസ്സ് മുതൽ 104 വയസ്സ് പിന്നിട്ടവർ വരെയുണ്ട് ഈ യാത്രയിൽ. മലപ്പുറത്തിന്റെ മുത്തശ്ശി 104 വയസ്സ് പൂർത്തിയായ ആലത്തൂർപടി സ്വദേശി അണ്ടിക്കാടൻ ഹലീമ നഗരസഭാ ചെയർമാൻ മുജീബ് കാടേരിക്ക് പതാക കൈമാറിയാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.
യാത്രയിലെ ഭക്ഷണം അടക്കമുള്ള ചെലവുകൾ എല്ലാം നഗരസഭ വഹിക്കും. നഗരസഭാ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപയാണ് ഇതിനായി വകയിരിത്തിയിരിക്കുന്നത്. വയോജനങ്ങളോടുള്ള നഗരസഭയുടെ സ്നേഹത്തിൻ്റെയും കടപ്പാടിന്റെയും പ്രതീകമാണ് ഈ യാത്രയെന്ന് മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.
advertisement
യാത്രയുടെ ഭാഗമാകാൻ എത്തിയവർക്കും പങ്കുവെക്കാനുള്ളത് സന്തോഷം തന്നെയാണ്.
യാത്രയിൽ മൂന്ന് ആംബുലൻസുകളിലായി ഓരോ വില്ലേജിനും ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സുമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘവും ഇവർക്കൊപ്പമുണ്ട്. യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുന്ന പക്ഷം മുടക്കം വരാതിരിക്കാൻ താമരശ്ശേരി, കൽപ്പറ്റ എന്നീ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ബസുകൾ വരെ ഒരുക്കിയാണ് യാത്ര. പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങൾ സംഘം സന്ദർശിക്കും. യാത്രികർക്ക് മലപ്പുറം നഗരസഭ വർണ്ണക്കുടയും സമ്മാനമായി നൽകി.
advertisement
Summary: The country's largest tourist trip began in Malappuram. The Malappuram Municipality took more than 3,000 elderly people to Wayanad in more than 80 buses. People above the age of 60 from the Malappuram Municipality area participated in this trip. The municipality will bear all the expenses including food during the journey. Rs 40 lakhs has been allocated from the municipal fund for this. Malappuram Municipality Chairman Mujeeb Kateri said that this journey is a symbol of the municipality's love and commitment towards the elderly
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 07, 2025 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
80ലധികം ബസുകളിലായി 3000ത്തിലധികം വയോജനങ്ങൾ വയനാട്ടിലേക്ക്; വിനോദയാത്രക്ക് മലപ്പുറത്ത് നിന്നും തുടക്കം