BREAKING: കള്ളവോട്ട്; കാസര്‍കോട് മണ്ഡലത്തിലെ 110 ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ട് യു.ഡി.എഫ്
Last Updated:
കല്യാശേരിയിലെ പിലാത്തറ ബൂത്തില്‍ സി.പി.എമ്മിനു വേണ്ടി കള്ളവോട്ട് ചെയ്യുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിങ് ആവശ്യവുമായി യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്.
കാസര്‍കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന 110 ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ട് യു.ഡി.എഫ്. ഇക്കാര്യം ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശേരിയിലെ പിലാത്തറ ബൂത്തില്‍ സി.പി.എമ്മിനു വേണ്ടി കള്ളവോട്ട് ചെയ്യുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിങ് ആവശ്യവുമായി യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്.
തൃക്കരിപ്പുര്‍, കല്യാശ്ശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് റീപോളിങ് വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്. റീപോളിങില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും പോളിങ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണമെന്നും കളക്ടര്‍ക്കു നല്‍കിയ അപേക്ഷയില്‍ യു.ഡി.എഫ് ആവശ്യപ്പെടുന്നു.
പിലാത്തറയില്‍ കള്ള വോട്ട് നടന്നതു സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കള്ളവോട്ട് നടന്നിട്ടുണ്ടെന്നു സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ മിര്‍ മുഹമ്മദ് അലി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് കൈമാറിയതെന്നാണ് സൂചന. വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കും. ജില്ലാ കളക്ടര്‍ നല്‍കിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിലാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 29, 2019 11:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: കള്ളവോട്ട്; കാസര്‍കോട് മണ്ഡലത്തിലെ 110 ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ട് യു.ഡി.എഫ്


