'അച്ഛനും അമ്മയുമില്ലാത്ത എനിക്ക് സുകുമാരന്‍ നായര്‍ അനുഗ്രഹമാണ്'; സുരേഷ് ഗോപി NSS ആസ്ഥാനത്ത്
Last Updated:
2015ല്‍ എന്‍.എസ്.എസ് ആസ്ഥാനത്തു നിന്നും സുരേഷ് ഗോപിയെ ഇറക്കി വിട്ടിരുന്നു.
ചങ്ങനാശേരി: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. സുകുമാരന്‍ നായരുടെ അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. മുപ്പത്തിയഞ്ച് മിനിട്ടോളം എന്‍.എസ്.എസ് ആസ്ഥാനത്തു ചെലവഴിച്ച ശേഷമാണ് സുരേഷ് ഗോപിമടങ്ങിയത്.
തനിക്ക് സുകുമാരന്‍ നായരുടെ അനുഗ്രഹമുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. 'സംസാരിച്ചതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ സുകുമാരന്‍ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. അതിന്റെ ഭാഗമായിട്ടാണ് വന്നത്. സമദൂര നിലപാടാണെന്ന് നേരത്തെ എന്‍എസ്എസ് അറിയിച്ചിട്ടുണ്ട്.'- സുരേഷ്ഗോപി വ്യക്തമാക്കി.
2015-ല്‍ എന്‍.എസ്.എസ് ആസ്ഥാനത്തു നിന്നും ഇറക്കി വിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അങ്ങനെ എത്രയെത്ര എപ്പിസോഡുകള്‍ 'ജീവിതത്തിലുണ്ടാകാറുണ്ട്. അച്ഛനും അമ്മയുമില്ലാത്ത എനിക്ക് അനുഗ്രഹമാണ് ജി സുകുമാരന്‍ നായര്‍' - എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
advertisement
2015-ല്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കായിരുന്നില്ല. അനുമതിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എന്‍എസ്എസിന്റെ വിശദീകരണം. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താൻ അഞ്ച് മിനിറ്റോളം കാത്ത് നിന്നെങ്കിലും അതിനു സാധിക്കാതെയാണ് സുരേഷ് ഗോപിക്ക് അന്നു മടങ്ങേണ്ടി വന്നത്.
കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി.തോമസിന്റെ പ്രചാരണത്തിനായി ഇന്ന് പുതുപ്പള്ളിയില്‍ സുരേഷ് ഗോപി റോഡ് ഷോ നടത്തുന്നുണ്ട്. കോട്ടയം എസ് ബി കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിലാണ് സുരേഷ് ഗോപി എത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 15, 2019 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അച്ഛനും അമ്മയുമില്ലാത്ത എനിക്ക് സുകുമാരന്‍ നായര്‍ അനുഗ്രഹമാണ്'; സുരേഷ് ഗോപി NSS ആസ്ഥാനത്ത്