BREAKING: യോഗിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ 'ആന്റി വൈറസ്': ലീഗിനെതിരായ 'വൈറസ്' പരാമര്‍ശത്തില്‍ 72 മണിക്കൂർ വിലക്ക്
Last Updated:
വിദ്വേഷപ്രസംഗം നടത്തിയതിന് ബി.എസ്.പി അധ്യക്ഷ മായാവതിക്കും കമ്മീഷന്‍ 48 മണിക്കൂർ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി: മുസ്ലീംലീഗിനെതിരെ 'വൈറസ്' പരാമര്‍ശം നടത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രചാരണത്തില്‍ നിന്നും വലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. മൂന്നു ദിവസത്തേക്കാണ് (71 മണിക്കൂർ) യോഗിക്ക് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയത്. സൈന്യത്തെ മോദിയുടെ സേനയെന്നും പ്രചാരണത്തിനിടെ യോഗി പരാമാര്‍ശിച്ചിരുന്നു. നാളെ മുതലാണ് വിലക്ക് നിലവില്‍ വരുന്നത്.
വിദ്വേഷപ്രസംഗം നടത്തിയതിന് ബി.എസ്.പി അധ്യക്ഷ മായാവതിക്കും കമ്മിഷൻ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രചാരണത്തില്‍ നിന്നും 48 മണിക്കൂര്‍ വിട്ടു നില്‍ക്കണമെന്നാണ് മായാവതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തതിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തെരഞ്ഞടുപ്പ് കമ്മിഷനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ട ലംഘനമുണ്ടായാല്‍ നോട്ടീസ് നല്‍കാനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനുമുള്ള പരിമിത അധികാരം മാത്രമെ തങ്ങള്‍ക്കുള്ളൂവെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനു പരാതി നല്‍കാമെന്നതില്‍ കവിഞ്ഞ് വ്യക്തികളെ അയോഗ്യരാക്കാന്‍ അധികാരമില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
advertisement
എന്നാല്‍ കമ്മീഷന് എന്തൊക്കെ അധികരങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇതിനു പിന്നാലെയാണ് യോഗിക്കും മായാവതിക്കും കമ്മിഷന്‍ വിലക്ക് കല്‍പ്പിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 15, 2019 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING: യോഗിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ 'ആന്റി വൈറസ്': ലീഗിനെതിരായ 'വൈറസ്' പരാമര്‍ശത്തില്‍ 72 മണിക്കൂർ വിലക്ക്