പാലക്കാട്: ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി. പുതുശ്ശേരി വേലക്കിടെയാണ് സംഭവം. ദേശീയപാതയിൽ നൂറ് മീറ്ററോളം ആന വിരണ്ടോടി. ആനയെ വേഗത്തിൽ തളച്ചതിനാൽ അപകടം ഒഴിവായി. ദേശീയപാതയിൽ വെച്ച്തന്നെയാണ് ആനയെ തളച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞദിവസം പാടൂർ വേലക്കിടെ ആന ഇടഞ്ഞിരുന്നു. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് ഓടുകയായിരുന്നു. ഇടഞ്ഞോടിയത് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ ക്ഷേത്ര ഭരണസമതിതിയും ഒന്നാം പാപ്പാനും വാർത്ത തള്ളിയിരുന്നു. ഓടിയത് മറ്റൊരാനയാണെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം കൊടുങ്ങല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് വൈകീട്ട് അഞ്ച്മണിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ മേത്തല ചള്ളിയിൽ ഈശ്വരമംഗലത്ത് ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. മാറാടി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞ്. സമീപത്തെ പറമ്പിലേക്ക് ഓടിയ ആന തെങ്ങുകൾ മറിച്ചിട്ടു. ഉടൻതന്നെ ആനയെ തളയ്ക്കാൻ ആയതിനാൽ കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.