പാലക്കാട്: പാടൂർ വേലക്കിടെ ഇടഞ്ഞോടിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനല്ലെന്ന് ക്ഷേത്ര ഭരണ സമിതി. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും ഇടഞ്ഞത് മറ്റൊരാനയാണെന്നും ക്ഷേത്ര ഭരണ സമിതി വിശദീകരിക്കുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനയെ ഇകഴ്ത്തി കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകുകയാണെന്നും അതിന്റെ ഭാഗമാണ് വാർത്തയെന്നും അവർ ആരോപിച്ചു.
Also Read-പൂരങ്ങളിൽ ഇനി ആ തലയെടുപ്പ് ഇല്ല; ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു
ആനയുടെ മുന്നിൽ ഉണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടയിൽ വീണതാണ്. ആളുകളുടെ ചവിട്ടേറ്റ പാപ്പാൻ രാമന് നിസാര പരിക്കുകളെയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പാപ്പാൻ രാമനെ വിട്ടയച്ചു.
പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടിയെന്നായിരുന്നു പറഞ്ഞിരുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.