മില്ലിൽ അരിപൊടിക്കുന്ന യന്ത്രത്തിൽ കുടുങ്ങി ജീവനക്കാരി മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
തലമുടിയും കഴുത്തിലെ ഷാളും ബെൽറ്റിൽ കുരുങ്ങിയ നിലയിലായിരുന്നു
തിരുവനന്തപുരം: അരിപൊടിക്കുന്ന യന്ത്രത്തിൽ കുടുങ്ങി ജീവനക്കാരി മരിച്ചു. വെഞ്ഞാറമൂട്ടിൽ നെല്ലനാട് പഞ്ചായത്ത് ഓഫീസിനു പിന്നിലായി പ്രവർത്തിക്കുന്ന ആരുഡിയിൽ മില്ലിലെ ജീവനക്കാരി എസ്.ബീന(42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.15-നായിരുന്നു സംഭവം. അരിയാട്ടുന്ന മെഷീന്റെ സമീപത്തു നിന്ന് ജോലി ചെയ്യുകയായിരുന്നു ഇവർ.
അരിമാവ് വറുത്തു കഴിഞ്ഞതിനു ശേഷം യന്ത്രം നിർത്താനായി സ്വിച്ച് ബോർഡിന്റെ അടുത്തേക്ക് നടക്കുമ്പോൾ തറയിൽ ഉണ്ടായിരുന്ന മരക്കഷണത്തിൽ ചവിട്ടി തെന്നി പ്രവർത്തിച്ചുകൊണ്ടിരുന്ന ബെൽറ്റിലേക്കു വീഴുകയായിരുന്നുവെന്നാണ് മറ്റു ജീവനക്കാർ പൊലീസിനോട് പറഞ്ഞത്.
മില്ലിൽ മറ്റ് 2 ജീവനക്കാരും ജോലി ചെയ്യുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് മറ്റ് ജീവനക്കാർ എത്തുമ്പോൾ മോട്ടറുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് ദണ്ഡിൽ കുരുങ്ങിയ നിലയിലായിരുന്നു. ഉടൻ യന്ത്രങ്ങൾ നിർത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. തലമുടിയും കഴുത്തിലെ ഷാളും ബെൽറ്റിൽ കുരുങ്ങിയ നിലയിലായിരുന്നു. വെഞ്ഞാറമൂട് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ഭർത്താവ്: ഉണ്ണി(സിഐടിയു കാരേറ്റ് യൂ ണിറ്റ്). മക്കൾ:പ്രവീൺ, വീണ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 19, 2025 11:19 AM IST