മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കെത്തിച്ച ശരീരഭാഗങ്ങളുടെ മോഷണം: ജീവനക്കാരന് സസ്‌പെൻഷൻ
- Published by:ASHLI
- news18-malayalam
Last Updated:
ആക്രിക്കാരനെതിരെ സംഭവത്തിൽ കേസെടുക്കില്ല. സംഭവത്തിൽ പത്തോളജി ലാബിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്ക്കായി എടുത്ത രോഗികളുടെ ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ച സംഭവത്തിൽ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ആശുപത്രിയിലെ പത്തോളജി ലാബിലേക്ക് എത്തിക്കേണ്ടിയിരുന്ന 17 സാമ്പിളുകളാണ് മോഷണം പോയത്. അതേസമയം ആക്രിക്കാരനെതിരെ സംഭവത്തിൽ കേസെടുക്കില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവത്തിൽ മറ്റ് അട്ടിമറിയൊന്നും ഉണ്ടായിട്ടില്ലെന്നും ലാബിന്റെ പടിക്കെട്ടിൽ അലക്ഷ്യമായി കണ്ട സാംപിൾ ആക്രി ആണെന്ന് ഇയാൾ എടുക്കുകയായിരുന്നുവെന്നും പൊലീസ്.
ആശുപത്രി ആംബുലൻസിൽ അറ്റൻഡർ സാമ്പിളുകൾ എത്തിച്ച ശേഷം സ്റ്റെയർകേസിനു സമീപം വച്ചിട്ട് മടങ്ങി. പിന്നീട് പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോഴാണ് സാമ്പിളുകൾ അവിടെ ഇല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കാരൻ മോഷ്ടിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ പത്തോളജി ലാബിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു. ലാബിൽ സാമ്പിളുകൾ എത്തിച്ച ശേഷമേ തനിക്ക് ഉത്തരവാദിത്തമുള്ളൂവെന്ന് അവർ വ്യക്തമാക്കി. സാധാരണ ലാബിനുള്ളിലാണ് സാമ്പിളുകൾ എത്തിക്കാറുള്ളതെന്നും ഇന്ന് എന്തുകൊണ്ടാണ് സ്റ്റെയർകേസിൽ വച്ചതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
advertisement
സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയായ ആക്രിക്കാരനെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാളിൽ നിന്നും സാമ്പിളുകൾ കണ്ടെടുത്തു. പാഴ് വസ്തുക്കളാണെന്ന് കരുതിയാണ് എടുത്തതെന്നാണ് ആക്രിക്കാരൻ പോലീസിന് നൽകിയ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 15, 2025 9:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കെത്തിച്ച ശരീരഭാഗങ്ങളുടെ മോഷണം: ജീവനക്കാരന് സസ്‌പെൻഷൻ