'ഞങ്ങൾ രണ്ടാം തരം പൗരൻമാരല്ല, ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ പ്രവർത്തകരാണ്'

Last Updated:
കണ്ണൂർ : ഞങ്ങൾ രണ്ടാം തര പൗരൻമരല്ല, ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ പ്രവർത്തകരാണെന്ന് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. തലശ്ശേരിയിൽ അക്രമത്തിന് ഇരയായ പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു കയ്യിൽ അക്രമവും മറുകയ്യിൽ ഭരണവുമായി ബിജെപിയെ അടിച്ചമർത്തുകയാണ്. പഴയ ശൈലിയിൽ മുഖ്യമന്ത്രിയും സി പി എം സെക്രട്ടറിയും തുടരുന്നത് ദൗർഭാഗ്യകര്യമാണെന്നും ബിജെപി മുട്ടു മടക്കില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കിയിട്ടുണ്ട്.
അക്രമരഹിതമായ മാർഗത്തിൽ ശക്തമായി തന്നെ ബിജെപി പ്രതികരിക്കുമെന്ന് അറിയിച്ച അധ്യക്ഷൻ ശബരിമലയിൽ സ്ത്രീകളെ കയറ്റിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി പ്രവർത്തകരെ അക്രമത്തിന് ഇരയാകുന്ന സംഭവം ഗവർണറെയും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെയും ബോധ്യപ്പെടുത്തുമെന്നും ബിജെപി നേതാവ് അറിയിച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞങ്ങൾ രണ്ടാം തരം പൗരൻമാരല്ല, ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ പ്രവർത്തകരാണ്'
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement