'ഫയൽ വിളിച്ച് വരുത്താനും ചോദ്യം ചെയ്യാനും അധികാരമുണ്ട്' : നിയമസഭാ സമിതിക്ക് ഇഡിയുടെ മറുപടി
ഇ.ഡി യുടെ അധികാരങ്ങൾ എണ്ണിയെണ്ണി പറഞ്ഞും ഇതിനെ ചോദ്യം ചെയ്യാൻ അധികാരമില്ലെന്ന് ഭംഗ്യന്തരേണ നിയമസഭാ സമിതിയെ ഒർമ്മിപ്പിച്ചുമാണ് മറുപടി.

enforcement directorate
- News18 Malayalam
- Last Updated: November 14, 2020, 2:26 PM IST
കൊച്ചി: ചീഫ് സെക്രട്ടറി യോട് ലൈഫ്മിഷൻ സംബന്ധിച്ച ഫയലുകൾ എത്തിക്കാൻ ആവശ്യപ്പെട്ട എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റ് നടപടിക്ക് എതിരെ നോട്ടീസ് അയച്ച നിയമസഭാ സമിതിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചുട്ട മറുപടി. ഇ.ഡി യുടെ അധികാരങ്ങൾ എണ്ണിയെണ്ണി പറഞ്ഞും ഇതിനെ ചോദ്യം ചെയ്യാൻ അധികാരമില്ലെന്ന് ഭംഗ്യന്തരേണ നിയമസഭാ സമിതിയെ ഒർമ്മിപ്പിച്ചുമാണ് മറുപടി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് വേണ്ടി അസിസ്റ്റൻ്റ് ഡയറക്ടർ പി. രാധാകൃഷ്ണനാണ് കത്ത് നൽകിയത്. കത്തിൻ്റെ ഏകദേശ രൂപം ചുവടെ.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ കളളപ്പണ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുന്ന ക്രമക്കേട് പ്രഥമദൃഷ്ട്യാ ബോധ്യമായിട്ടുണ്ട്. സംസ്ഥാന സർക്കാറിന് കീഴിലുള്ള ചില പദ്ധതികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള വലിയ ശൃംഖല പ്രവർത്തിക്കുന്നതായും വ്യക്തമായിട്ടുണ്ട്. ഇതിൻ്റെ വിശദമായ അന്വേഷണത്തിന് കൂടുതൽ രേഖകൾ പരിശോധിക്കേണ്ടതുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഓഫിസ് രേഖകൾ പരിശോധിച്ചാൽ ക്രമക്കേട് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അനുസരിച്ച് എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണവുമായി സഹകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബാധ്യസ്ഥമാണ്. 1908 ലെ സിവിൽ പ്രൊസീജ്യർ കോഡ്പ്രകാരം സിവിൽ കോടതിയ്ക്ക് തുല്യമായ അധികാരങ്ങൾ ഇ.ഡി. ഡയറക്ടർക്ക് ഉണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 193, സെക്ഷൻ 228 അനുസരിച്ച് തെളിവ് ശേഖരിക്കൽ, രേഖകൾ വിളിച്ചു വരുത്തുക, ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യുക തുടങ്ങിയവ കോടതിയുടെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
ഇത് നിയമ സഭയോടുള്ള അനാദരവോ സഭയുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റമോ അല്ല. ലൈഫ് മിഷൻ സംസ്ഥാന സർക്കാറിൻ്റെ ഭാഗമായ ഒരു സ്ഥാപനം മാത്രമാണ്. അതിനാൽ നിയമ സഭയ്ക്കുള്ള സവിശേഷ അധികാരങ്ങൾ ലൈഫ് മിഷനില്ല.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകിയ സമൻസ് അധികാര ദുർവിനിയോഗമോ നിയമസഭയുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റമോ അല്ല. സമൻസ് പുറപ്പെടുവിച്ചു എന്നതുകൊണ്ട് പദ്ധതി തടസ്സപ്പെടുന്നില്ല. അത് നിർത്തി വയ്ക്കേണ്ടതുമില്ല. ജനാഭിലാഷമനുസരിച്ച് കാര്യങ്ങൾ സുതാര്യമായി നടത്താൻ അന്വേഷണ ഏജൻസി നടത്തുന്ന ശ്രമങ്ങളെ സർക്കാർ വിലമതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്വേഷണം വേഗത്തിലാക്കുന്നതിനായാണ് ഫയലുകൾ ആവശ്യപ്പെട്ടത്. ഇത് നിയമസഭയുടെ അധികാരത്തിലുള്ള കടന്നുകയറ്റമോ ലംഘനമോ അല്ല. അന്വേഷണ ഏജൻസികളോട് സഹകരിക്കുന്നത് സർക്കാറിന് കീഴിലുള്ള സ്ഥാപനത്തിൻ്റെ മഹത്വം വർദ്ധിപ്പിക്കും. ലൈഫ്മിഷന് കളളപ്പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധമില്ലെന്ന് തെളിയിക്കാനും അന്വേഷണം ആവശ്യമാണ്.
വസ്തുതകൾ മറച്ചുവയ്ക്കുക, ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിക്കുക തുടങ്ങിയ നടപടികളിൽ നിന്ന് വിട്ടു നിൽക്കാൻ അഭ്യർത്ഥിക്കുന്നു. നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ കത്ത് നൽകിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടട്ടെ. എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയിരിക്കുന്നു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ കളളപ്പണ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുന്ന ക്രമക്കേട് പ്രഥമദൃഷ്ട്യാ ബോധ്യമായിട്ടുണ്ട്. സംസ്ഥാന സർക്കാറിന് കീഴിലുള്ള ചില പദ്ധതികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള വലിയ ശൃംഖല പ്രവർത്തിക്കുന്നതായും വ്യക്തമായിട്ടുണ്ട്.