ഇഡി ഉദ്യോഗസ്ഥനോട് വിശദീകരണം തേടും; കേന്ദ്ര ഏജൻസിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

അന്വേഷണത്തിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ ലൈഫ് പദ്ധതി തടസ്സപ്പെടുത്തുന്നു എന്ന ജെയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് സഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ നടപടി.

News18 Malayalam | news18-malayalam
Updated: November 5, 2020, 5:59 PM IST
ഇഡി ഉദ്യോഗസ്ഥനോട് വിശദീകരണം തേടും; കേന്ദ്ര ഏജൻസിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
niyamasabha
  • Share this:
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് ഭവനപദ്ധതി ക്രമക്കേട് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനോട് വിശദീകരണം തേടാൻ നിയമസഭാ സമിതി തീരുമാനം. അന്വേഷണത്തിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ ലൈഫ് പദ്ധതി തടസ്സപ്പെടുത്തുന്നു എന്ന ജെയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് സഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെനടപടി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് ആവശ്യം.

സംസ്ഥാന സർക്കാരും  കേന്ദ്ര ഏജൻസികളുമായുള്ള പോരിലെ നിർണായക രാഷ്ട്രീയ ഇടപെടലാണ് സർക്കാരിന്റേത്. സംസ്ഥാനത്തെ  ഭൂരഹിതരും ഭവനരഹിതരുമായ മുഴുവൻ പേർക്കും  വീട് നൽകുമെന്ന് മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പു നൽകിയതാണ്. വടക്കാഞ്ചേരി പദ്ധതി സംബന്ധിച്ച  പരാതി പരിശോധിക്കുന്നതിന് പകരം  രേഖകൾ ആവശ്യപ്പെട്ട്  ഇഡി പദ്ധതിയെ തടസ്സപ്പെടുത്തുകയാണ്.

You may also like: സർക്കാർ രഹസ്യങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തി നൽകി; കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്

ഇത് സഭയുടെ അവകാശങ്ങളിൻമേലുള്ള  കടന്നുകയറ്റമാണ്. അതിനാൽ എൻഫോഴ്സ് മെൻറ്  അസിസ്റ്റൻറ് ഡയറക്ടർ പി.രാധാകൃഷ്ണനെതിരെ നടപടി വേണമെന്നാണ് ജെയിംസ് മാത്യുവിന്റെ ആവശ്യം. എ പ്രദീപ് കുമാർ അധ്യക്ഷനായ സഭാസമിതി  പരാതി പരിശോധിക്കുകയും  എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനോട് വിശദീകരണം തേടാൻ തീരുമാനിക്കുകയുമായിരുന്നു.

വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താനും സഭാസമിതിക്ക് അധികാരമുണ്ട്. കള്ളപ്പണത്തട്ടിപ്പ് കേസിൽ പി.ടി.തോമസിനോടും ജ്വല്ലറി തട്ടിപ്പുകേസില്‍ എം.സി.കമറുദ്ദിനോടും വിശദീകരണം തേടാനും സമിതി തീരുമാനിച്ചു. ജോർജ് എം.തോമസ്, ജോൺ ഫെർണാണ്ടസ്, വി.കെ.സി.മമ്മദ് കോയ, മോൻസ് ജോസഫ്, ഡി.കെ.മുരളി, വി.എസ്.ശിവകുമാർ, ഇ.ടി. ടൈസൺ മാസ്റ്റർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
Published by: Naseeba TC
First published: November 5, 2020, 5:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading