പാലക്കാട് വരെ എന്താകും ചാർജ്? എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് നിരക്കുകൾ പ്രഖ്യാപിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
എറണാകുളം–കെഎസ്ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിലേക്കുള്ള ചെയർകാർ, എക്സിക്യൂട്ടീവ് ചെയർകാർ നിരക്കുകൾ
കൊച്ചി: കേരളത്തിൻ്റെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനായ എറണാകുളം–കെഎസ്ആർ ബംഗളൂരു സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ പങ്കെടുത്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8.50 നാണ് എറണാകുളത്തു നിന്ന് പുറപ്പെട്ടത്. ഈ ട്രെയിൻ വൈകിട്ട് 5.50നു ബംഗളൂരുവിലെത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂർ വരെ ഉദ്ഘാടന ട്രെയിനിൽ യാത്ര ചെയ്തു.
എറണാകുളം–കെഎസ്ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിലേക്കുള്ള നിരക്ക്:
എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ
- എറണാകുളം- ചെയർകാറിന് 1095 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്
- സേലം– 566 രൂപ, എക്സിക്യുട്ടീവ് ചെയർകാർ- 1182 രൂപ
- ഈറോഡ് - 665 രൂപ, എക്സിക്യുട്ടീവ് ചെയർകാർ- 1383 രൂപ
- തിരുപ്പൂർ–736 രൂപ , എക്സിക്യുട്ടീവ് ചെയർകാർ- 1534 രൂപ
- കോയമ്പത്തൂർ –806 രൂപ , എക്സിക്യുട്ടീവ് ചെയർകാർ- 1681 രൂപ
- പാലക്കാട്–876 രൂപ, എക്സിക്യുട്ടീവ് ചെയർകാർ- 1827 രൂപ
- തൃശൂർ–1009 രൂപ, എക്സിക്യുട്ടീവ് ചെയർകാർ- 2110 രൂപ
advertisement
ബംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ:
- തൃശൂർ- 293 രൂപ , എക്സിക്യൂട്ടീവ് ചെയർകാർ- 616 രൂപ
- പാലക്കാട് –384 രൂപ, എക്സിക്യൂട്ടീവ് ചെയർകാർ -809 രൂപ
- കോയമ്പത്തൂർ–472 രൂപ, എക്സിക്യൂട്ടീവ് ചെയർകാർ -991 രൂപ
- തിരുപ്പൂർ –550 രൂപ, എക്സിക്യൂട്ടീവ് ചെയർകാർ 1152 രൂപ
- ഈറോഡ് –617 രൂപ, എക്സിക്യൂട്ടീവ് ചെയർകാർ 1296 രൂപ
- സേലം–706 രൂപ, എക്സിക്യൂട്ടീവ് ചെയർകാർ- 1470 രൂപ
- കെആർ പുരം –1079 രൂപ, എക്സിക്യൂട്ടീവ് ചെയർകാർ- 2257 രൂപ
മറ്റ് ട്രെയിനുകളിലെ എസി നിരക്കുകൾ :
വന്ദേഭാരതിലെ നിരക്കുകൾ മറ്റു ട്രെയിനുകളിലെ എസി ടിക്കറ്റ് നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ:
advertisement
- ബംഗളൂരു –എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്: എസി ചെയർകാർ ടിക്കറ്റിന് 790 രൂപ
- ബംഗളൂരു –കന്യാകുമാരി എക്സ്പ്രസ്: തേഡ് ഇക്കോണമി എസിക്ക് 915 രൂപ, തേഡ് എസിക്ക് 995 രൂപ, സെക്കൻഡ് എസിക്ക് 1410 രൂപ, ഫസ്റ്റ് എസിക്ക് 2350 രൂപ
- യശ്വന്തപുര–തിരുവനന്തപുരം എസി എക്സ്പ്രസ്: തേഡ് എസിക്ക് 1030 രൂപ, സെക്കൻഡ് എസിക്ക് 1440 രൂപ, ഫസ്റ്റ് എസിക്ക് 2405 രൂപ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
November 08, 2025 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് വരെ എന്താകും ചാർജ്? എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് നിരക്കുകൾ പ്രഖ്യാപിച്ചു


