ല​ഗേജിനുള്ളിൽ എന്തൊക്കെയെന്ന ചോദ്യം ഇഷ്ടപെടാത്ത യാത്രക്കാരൻ്റെ മറുപടിയിൽ യാത്ര മുടങ്ങി

Last Updated:

വ്യോമയാന നിയമത്തിൻറെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്

News18
News18
എറണാകുളം: ബാ​ഗേജിൽ എന്താണെന്ന് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. യാത്രക്കാരന്റെ ഞെട്ടിക്കുന്ന മറുപടിക്ക് പിന്നാലെ യാത്രയും മുടങ്ങി, അറസ്റ്റിലുമായി. എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചായിരുന്നു സംഭവം.
ഇന്ന് രാത്രി 8.15നുള്ള എയര്‍ഇന്ത്യ വിമാനത്തിൽ പോകാനെത്തിയ ഇയാളുടെ ലഗേജിൽ എന്തൊക്കെയുണ്ടെന്ന് സുരക്ഷാ പരിശോധനക്കിടെ ജീവനക്കാർ ആവർത്തിച്ച് ചോദിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതായതോടെ യുവാവ് ബോംബാണെന്ന് മറുപടി നൽകുകയായിരുന്നു. തുടർന്ന് ജീവനക്കാർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇയാളുടെ ബാഗേജ് തുറന്നു പരിശോധിച്ചു. ഇയാളുടെ യാത്ര നിഷേധിച്ച ശേഷം നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ല​ഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങൾ  ഉണ്ടെങ്കിൽ ഒഴിവാക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഉദ്യോ​ഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്റെ പെട്ടെന്നുള്ള മറുപടിയാണ് യാത്ര മുടങ്ങാനുള്ള കാരണം. ബോംബ് ഭീഷണിയുണ്ടായാൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന വ്യോമയാന നിയമത്തിൻറെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ല​ഗേജിനുള്ളിൽ എന്തൊക്കെയെന്ന ചോദ്യം ഇഷ്ടപെടാത്ത യാത്രക്കാരൻ്റെ മറുപടിയിൽ യാത്ര മുടങ്ങി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement