എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ ഇനി നിലമ്പൂരിലേക്ക്
- Published by:ASHLI
- news18-malayalam
Last Updated:
നേരത്തെ യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ കോച്ചുകൾ വർധിപ്പിച്ചിരുന്നു
എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദി അറിയിക്കുകയുംചെയ്തു.
66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ബഹു. റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് എറണാകുളം (ERS) – ഷൊർണ്ണൂർ(SRR) മെമ്മു ട്രെയിൻ നിലമ്പൂർ (NIL) വരെ ദീർഘിപ്പിക്കുകയും ട്രെയിൻ നമ്പർ 66325/66326 പ്രവർത്തനം ആരംഭിക്കുകയും ചെയ്തതിന് നന്ദി അറിയിക്കുന്നു. ഇത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തെ നിറവേറ്റുന്നതാണ്.
advertisement
നേരത്തെ യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർധിപ്പിച്ചിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ 12-ൽ നിന്ന് 14 കോച്ചുകളായാണ് വർധിപ്പിച്ചത്. 2025 മെയ് 21 മുതൽ, ട്രെയിനിൽ ഒരു ജനറൽ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചും കൂട്ടിച്ചേർത്തിട്ടുണ്ട്.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ നടത്തിയ ശുപാർശകളുടെയും ദക്ഷിണ റെയിൽവേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകൾ ചേർക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ജനറൽ കോച്ചുകളിലെ സീറ്റിംഗ് സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും.
advertisement
നിലമ്പൂരിനും ഷൊർണ്ണൂരിനും ഇടയിൽ പുതിയ മെമു എക്സ്പ്രസ് ട്രെയിനിന് അനുമതി നൽകിയ കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം ആയിരക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് ഉപകാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസബുക്ക് പോസ്റ്റ്
നന്ദി മോദി. നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ പുതിയൊരു മെമു എക്സ്പ്രസ് ട്രെയിൻ സർവീസിന് അനുമതി നൽകിയ റെയിൽവേ മന്ത്രാലയത്തിൻ്റെ തീരുമാനം ആയിരക്കണക്കിന് ദൈനംദിന യാത്രക്കാരെ സംബന്ധിച്ച് ഏറെ ഉപകാരപ്രദമാകും. മറ്റുള്ള രാഷ്ട്രീയ പാർട്ടികൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ സർക്കാരാണ് റെയിൽ - റോഡ് ഗതാഗതം മെച്ചപ്പെടുത്തിയും തുറമുഖങ്ങൾ ആധുനികവൽക്കരിച്ചുമെല്ലാം കേരളത്തിൻ്റെ യഥാർത്ഥ വികസനം ഉറപ്പു വരുത്തുന്നത്.ഭാവി മുന്നിൽക്കണ്ടുള്ള ഇത്തരം നടപടികളിലൂടെയാണ് വികസിത കേരളം യാഥാർത്ഥ്യമാക്കേണ്ടത്. അല്ലാതെ മുദ്രാവാക്യങ്ങളിലൂടെയല്ല.
advertisement
നന്ദി അശ്വിനി വൈഷ്ണവ് ജി.
എറണാകുളം - ഷൊർണ്ണൂർ മെമു നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നതാണ്. ഈ ആവശ്യം ഉയർത്തി റെയിൽവേ മന്ത്രി, ഉദ്യോഗസ്ഥർ തുടങ്ങിയ അധികാരികളെ നിരന്തരം സമീപിച്ചിരുന്നു. പ്രദേശവാസികളുടെ ചിരകാല അഭിലാഷം യാഥാർഥ്യമാവുമ്പോൾ ഈ നേട്ടത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചതിൽ അനല്പമായ സന്തോഷമുണ്ട്.
നാടിന്റെ നേട്ടങ്ങൾക്കായി ഇനിയും മുന്നേറാം
പ്രദേശവാസികളുടെ ചിരകാല അഭിലാഷം യാഥാർഥ്യമാവുമ്പോൾ ഈ നേട്ടത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചതിൽ അനല്പമായ സന്തോഷമുണ്ടെന്ന് പിവി അബ്ദുൽ വഹാബ് എംപി പറഞ്ഞു.
advertisement
എറണാകുളം - ഷൊർണ്ണൂർ മെമു നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നതാണ്.
ഈ ആവശ്യം ഉയർത്തി റെയിൽവേ മന്ത്രി, ഉദ്യോഗസ്ഥർ തുടങ്ങിയ അധികാരികളെ നിരന്തരം സമീപിച്ചിരുന്നു.
പ്രദേശവാസികളുടെ ചിരകാല അഭിലാഷം യാഥാർഥ്യമാവുമ്പോൾ ഈ നേട്ടത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചതിൽ അനല്പമായ സന്തോഷമുണ്ട്. നാടിന്റെ നേട്ടങ്ങൾക്കായി ഇനിയും മുന്നേറാം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 13, 2025 5:14 PM IST