തിരുവനന്തപുരം: വനിതാ മതിൽ പൊളിക്കാൻ അവസാന നിമിഷം വരെ തീവ്രശ്രമം നടക്കുന്നുണ്ടെന്ന് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആരു വിചാരിച്ചാലും മതിൽ പൊളിക്കാൻ സാധിക്കില്ല. രാജ്യം കണ്ട ഏറ്റവും വലിയ നവോത്ഥാന പ്രവർത്തനമാകും വനിതാ മതിൽ. ആചാരത്തിന്റെ പേരിൽ അധികാരമുറപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നും നവോത്ഥാനം ക്ഷേത്രങ്ങളിൽ നിന്ന് തുടങ്ങണമെന്നും വെള്ളാപ്പള്ളി നടേശൻ ശിവഗിരിയിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.