നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Prof. M Y Yohannan Passed Away | സുവിശേഷകന്‍ പ്രൊഫ. എം വൈ യോഹന്നാന്‍ അന്തരിച്ചു

  Prof. M Y Yohannan Passed Away | സുവിശേഷകന്‍ പ്രൊഫ. എം വൈ യോഹന്നാന്‍ അന്തരിച്ചു

  വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

  • Share this:
   കൊച്ചി: സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് സ്ഥാപക പ്രസിഡന്റുമായ പ്രൊഫ. എം വൈ യോഹന്നാന്‍(84) അന്തരിച്ചു. ആലുവ രാജഗിരി ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

   മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗപ്പെ ഡയഗ്‌നോസ്റ്റിക് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായ പ്രഫ. എം വൈ യോഹന്നാന്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ റിട്ട. പ്രിന്‍സിപ്പലാണ്. 100ല്‍പരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവുമാണ് അദ്ദേഹം. 1964ല്‍ സെന്റ് പീറ്റേഴ്‌സ് കോളജില്‍ അധ്യാപകനായാണ് ഔദ്യോ?ഗിക ജീവിതം ആരംഭിക്കുന്നത്.

   കോലഞ്ചേരിയിലെ കടയിരുപ്പില്‍ ഇടത്തരം കാര്‍ഷിക കുടുംബത്തിലാണ് പ്രഫ.എം.വൈ.യോഹന്നാന്‍ ജനിച്ചത്. സ്വകാര്യ വിദ്യാര്‍ഥിയായി പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യൂണിവേഴ്‌സിറ്റി റാങ്കോടെ ബിഎഡ് പൂര്‍ത്തിയാക്കി.

   1964ല്‍ സെന്റ് പീറ്റേഴ്‌സ് കോളജില്‍ അധ്യാപകനായി ചേര്‍ന്നു. 33 വര്‍ഷം ഇതേ കോളജില്‍ അധ്യാപകനായി ജോലി ചെയ്തു. 1995ല്‍ പ്രിന്‍സിപ്പലായി നിയമിതനായി.

   രണ്ടുവര്‍ഷത്തിനുശേഷം വിരമിച്ചു. രണ്ടുവര്‍ഷത്തിനുശേഷം വിരമിച്ച അദ്ദേഹം 'സ്വമേധയാ സുവിശേഷ സംഘം' എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായി പ്രവത്തിച്ചു. പതിനേഴാം വയസ്സുമുതല്‍ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായിയുരുന്നു അദ്ദേഹം.
   Published by:Jayesh Krishnan
   First published: