Fact Check: മന്ത്രിയായി, എംപിയായി ഇനി ഗവർണറാകണമെന്ന മോഹം കൂടി ബാക്കിയുണ്ടെന്ന് ഇ.പി. ജയരാജൻ പറഞ്ഞോ?
- Published by:Rajesh V
- news18-malayalam
Last Updated:
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്ത്രിയായി എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന ആഗ്രഹം ബാക്കിയുണ്ട് എന്ന് ഇ പി ജയരാജന്‍ പറഞ്ഞു എന്നതാണ് പ്രചാരണം.
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രെസെൻഡോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്ത്രിയായി എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന ആഗ്രഹം ബാക്കിയുണ്ട് എന്ന് ഇ പി ജയരാജന്‍ പറഞ്ഞു എന്നതാണ് പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയെന്ന പേരിലാണ് പ്രചാരണം. 'എന്‍റെ കോണ്‍ഗ്രസ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്.

advertisement
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ പിജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്തുത ഇതാണ്
ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്ന് അവരുടെ സമൂഹമാധ്യമങ്ങളില്‍ പരിശോധിച്ചെങ്കിലും ഇത്തരമൊരു ന്യൂസ് കാര്‍ഡോ വാര്‍ത്തയോ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഏഷ്യാനെറ്റ് ന്യൂസ് വെബ്‍ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.
ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഇ പി ജയരാജനുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും താന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും പ്രതികരിച്ചു.
advertisement
ഇതെ വ്യാജ പ്രസ്താവന കെ സുധാകരന്‍റെ പേരിലും ഏഷ്യാനെറ്റ് ന്യൂസിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് പ്രചരിച്ചിരുന്നു.
നിഗമനം
ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. മാത്രമല്ലാ താന്‍ ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലായെന്ന് ഇ.പി.ജയരാജനും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 07, 2024 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Fact Check: മന്ത്രിയായി, എംപിയായി ഇനി ഗവർണറാകണമെന്ന മോഹം കൂടി ബാക്കിയുണ്ടെന്ന് ഇ.പി. ജയരാജൻ പറഞ്ഞോ?