വൈക്കത്ത് CPI തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി
- Published by:Sarika N
- news18-malayalam
Last Updated:
തലയാഴം പുളിക്കാശ്ശേരി ചെല്ലപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കോട്ടയം: വൈക്കം തലയാഴം സിപിഐ ഓഫീസിന് മുന്നിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തലയാഴം പുളിക്കാശ്ശേരി ചെല്ലപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെല്ലപ്പൻ സിപിഐയെയും പ്രാദേശിക നേതാക്കളെയും വിമർശിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചിരുന്നു.
വർഷങ്ങളായി ജൈവകർഷകനായിരുന്ന ചെല്ലപ്പൻ സിപിഐ നേതാക്കൾ തന്നെ വഞ്ചിച്ചുവെന്ന് വീഡിയോയിൽ ആരോപിക്കുന്നു. തന്റെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം തകർക്കാനാണ് നേതാക്കൾ ശ്രമിച്ചത്. കൃഷി മന്ത്രി പി. പ്രസാദിനെ കണ്ട് പരാതി ബോധിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും അനുകൂലമായ നിലപാടുണ്ടായില്ല. 1996 മുതലുള്ള രാഷ്ട്രീയ പകപോക്കലുകളെക്കുറിച്ചും നേതാക്കളുടെ കമ്മീഷൻ ഇടപാടുകളെക്കുറിച്ചും വീഡിയോയിൽ പരാമർശമുണ്ട്. "സിപിഐയുടെ ഈ കൊടും വഞ്ചന നിങ്ങൾ തിരിച്ചറിയണം" എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
സംഭവത്തിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി ശക്തമായ പ്രതിഷേധം നടത്തി. പക്ഷാഘാതം പിടിപെട്ട് വീൽചെയറിൽ ഇരുന്നാണ് ചെല്ലപ്പൻ തന്റെ കൃഷികാര്യങ്ങൾ നോക്കിയിരുന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
Apr 07, 2026 9:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈക്കത്ത് CPI തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി







