advertisement

തിരുവനന്തപുരം നഗരൂരിൽ അച്ഛനും മകനും തോട്ടത്തില്‍ മരിച്ച നിലയിൽ

Last Updated:

ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പ്രദേശത്തെ മരച്ചീനി തോട്ടത്തിലെ ചാലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നഗരൂർ കുറിയേടത്ത്‌കോണത്ത് അച്ഛനെയും മകനെയും കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുണ്ണി (52), മകൻ അഖിൽ (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പ്രദേശത്തെ മരച്ചീനി തോട്ടത്തിലെ ചാലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പുരയിടത്തിലാണ് സംഭവം.
തോട്ടത്തിന് ചുറ്റും വൈദ്യുത വേലിയുണ്ട്. കൃഷിയിടത്തിലൂടെ പോകുന്നതിനിടെ ഇരുവരും വേലിയിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭൂമി പാട്ടത്തിനെടുത്ത വ്യക്തി തന്നെയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. സംഭവസ്ഥലത്ത് നഗരൂർ പോലീസും കെഎസ്ഇബി അധികൃതരും എത്തി പരിശോധന നടത്തി.
Summary: In a heartbreaking incident, a father and son were found dead on Tuesday morning in a farmland at Kuriyedathukonam, Nagaroor, Thiruvananthapuram. The deceased have been identified as Kochunni (52) and his son Akhil (32). The bodies were discovered around 9:00 AM in a trench within a private tapioca (cassava) plantation that had been leased out for cultivation. The plantation was reportedly surrounded by an electric fence. Preliminary police investigation suggests that both individuals may have been accidentally electrocuted while crossing the field.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം നഗരൂരിൽ അച്ഛനും മകനും തോട്ടത്തില്‍ മരിച്ച നിലയിൽ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement