മകളുടെ അസുഖവിവരമറിഞ്ഞ് പുറപ്പെട്ട പിതാവ് അപകടത്തിൽ മരിച്ചു; രോഗം മൂർച്ഛിച്ച കുഞ്ഞിനെയും രക്ഷിക്കാനായില്ല

Last Updated:

മാട്ടൂൽ സൗത്ത് മുക്കോലകത്ത് മുഹമ്മദ് ബിലാൽ (32), മകൾ ഷെസ ഫാത്തിമ (നാലു മാസം) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.

കണ്ണൂർ: അസുഖബാധിതയായ മകളെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ട പിതാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. രോഗം മൂർച്ഛിച്ച മകളെയും രക്ഷിക്കാനായില്ല. മാട്ടൂൽ സൗത്ത് മുക്കോലകത്ത് മുഹമ്മദ് ബിലാൽ (32), മകൾ ഷെസ ഫാത്തിമ (നാലു മാസം) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. മാസം തികയാതെ ജനിച്ച ഷെസ,ഹൃദയസംബന്ധമായ അസുഖം മൂലം മൂന്നുമാസത്തിലേറെ ആശുപത്രിയിലായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിലേക്കെത്തിയത്. മാതാവായ ഷംഷീറയുടെ മാട്ടൂർ ബീച്ച് റോഡിലെ വീട്ടിലായിരുന്നു അമ്മയും കുഞ്ഞുമെത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസം രാവിലെയോടെ കുഞ്ഞിന്‍റെ ആരോഗ്യനില വഷളായി. വിവരമറിഞ്ഞ് ഭാര്യവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ബിലാലിന്‍റെ ദാരുണമരണം. ബിരിയാണി റോഡിൽ വച്ച് പെട്ടെന്ന് റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തെ കൈത്തോട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച കുഞ്ഞും നേരത്തെ തന്നെ മരിച്ചിരുന്നു.
You may also like:Covid 19 | നിയന്ത്രണങ്ങൾ ലംഘിച്ച് മെഗാറാലിയിൽ പങ്കെടുത്ത് കർണാടക ആരോഗ്യമന്ത്രി; വിമർശനം ശക്തം [NEWS]സ്കൂൾ കാലത്തെ 'അനാവശ്യ' പോസ്റ്റുകൾ ഒഴിവാക്കാൻ പുതിയ മാർഗവുമായി ഫേസ്ബുക്ക് [NEWS] ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ചവർ അഴിയെണ്ണും; സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു [NEWS]
ദുബായിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന ബിലാൽ മൂന്നുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ലോക്ഡൗണിനെ തുടർന്നാണ് തിരിച്ചുപോകാൻ പറ്റാതായത്. പിതാവിന്‍റെയും മകളുടെയും ഖബറടക്ക ചടങ്ങുകൾ മാട്ടൂൽ സൗത്ത് മൊഹ്‌യുദീൻ പള്ളിയിൽ നടന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകളുടെ അസുഖവിവരമറിഞ്ഞ് പുറപ്പെട്ട പിതാവ് അപകടത്തിൽ മരിച്ചു; രോഗം മൂർച്ഛിച്ച കുഞ്ഞിനെയും രക്ഷിക്കാനായില്ല
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement