'ദേശീയപാത വികസനം അട്ടിമറിച്ചു'; ശ്രീധരൻപിള്ള ഗഡ്ക്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ട് ഐസക്ക്
'ദേശീയപാത വികസനം അട്ടിമറിച്ചു'; ശ്രീധരൻപിള്ള ഗഡ്ക്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ട് ഐസക്ക്
ഭാവിതലമുറയുടെ വികസനപ്രയാണങ്ങള്‍ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരന് പിള്ള നീചമായി അട്ടിമറിച്ചതെന്ന് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനം ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അട്ടിമറിച്ചെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ദേശീയ പാതയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് ശ്രീധരന്‍പിള്ള കത്തെഴുതിയെന്നതാണ് ആരോപണം. ബി.ജെ.പി സംസ്ഥാന ആധ്യക്ഷന്റെ ലെറ്റര്‍പാഡില്‍ 2018 സെപ്തംബര്‍ 14-ന് എഴുതിയ കത്തും ഐസക്ക് പുറത്തുവിട്ടു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി മൂത്തകുന്നം റോഡിലെ സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തി വയ്ക്കണമെന്നാണ് കേന്ദ്രമന്ത്രിയെ അഭിസംബോധന ചെയ്തുള്ള കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തുലുണ്ടായ പ്രളയം കൂടി കണക്കിലെടുത്താകണം മുന്നോട്ട് പോകേണ്ടതെന്നും കത്തില്‍ പറയുന്നു. കണ്ണൂരില്‍ ദേശീയപാതാ വികസനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചും കത്തിലുണ്ട്.
ഭാവിതലമുറയുടെ വികസനപ്രയാണങ്ങള്‍ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരന് പിള്ള നീചമായി അട്ടിമറിച്ചതെന്ന് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനുമെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ ദേശീയപാത വികസനത്തില്‍ കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്‍ കത്തെഴുതിയെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.