പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
തീ പടരുന്നത് കണ്ടയുടനെ പോലീസും നാട്ടുകാരും ചേർന്ന് തീയണച്ചു
തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് പിടിച്ചിട്ടിരുന്ന വാഹനങ്ങൾ തീപിടിച്ച് നശിച്ചു. ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവം. സ്റ്റേഷൻ വളപ്പിലെ ചപ്പുചവറുകൾ ക്ലീനിംഗ് സ്റ്റാഫ് കത്തിക്കുന്നതിനിടെ തീ വാഹനങ്ങളിലേക്ക് പടരുകയായിരുന്നു.
സ്റ്റേഷനോട് ചേർന്നുള്ള പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഭാഗികമായ ഭാഗവുമാണ് കത്തിയത്. അപകടങ്ങളിൽപ്പെട്ടതും മോഷണക്കേസുകളിൽ ഉൾപ്പെട്ടതുമായ വാഹനങ്ങളാണ് ഇവയിലേറെയും. തീ പടരുന്നത് കണ്ടയുടനെ പോലീസും നാട്ടുകാരും ചേർന്ന് തീയണച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 16, 2026 12:25 PM IST










