advertisement

സ്ത്രീകൾക്കും കുട്ടികൾക്കും കരുതലായി 'സ്നേഹിത'; കണ്ണൂരിൽ ഇതുവരെ കൈകാര്യം ചെയ്തത് 3497 കേസുകൾ

Last Updated:

2017 ല്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സ്‌നേഹിത ആരംഭിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഒരുക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. ജില്ലയില്‍ ഇതിനകം കൈകാര്യം ചെയ്തത് 3497 കേസുകള്‍.

സ്നേഹിത ലോഗോ 
സ്നേഹിത ലോഗോ 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കരുതലായ കുടുംബശ്രീയുടെ സ്‌നേഹിത കണ്ണൂര്‍ ജില്ലയില്‍ മുന്നോട്ട് കുതിക്കുകയാണ്. 2025 മുതല്‍ 2026 കാലയളവില്‍ 436 കേസുകളാണ് സ്‌നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്‌നേഹിത ആരംഭിച്ച് ഇതുവരെ 3497 കേസുകളാണ് ജില്ലയില്‍ പദ്ധതിയുടെ കീഴില്‍ കൈകാര്യം ചെയ്തത്. കേസുകളില്‍ 716 പേര്‍ക്കായി താത്ക്കാലിക ഷെല്‍ട്ടര്‍ സ്‌നേഹിത ഒരുക്കി. 2900 പേര്‍ക്ക് കൗണ്‍സലിങ്ങ് നല്‍കി.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2017 ഡിസംബര്‍ 16 നാണ് സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ സാമൂഹിക ഇടം സൃഷ്ടിക്കുകി ഉപജീവനത്തിന് ഉതകുന്ന പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌നേഹിത ആരംഭിച്ചത്. അതിക്രമത്തിന് വിധേയരാകുന്ന സ്ത്രീകള്‍ക്ക് അടിയന്തര സഹായം സ്‌നേഹിത നല്‍കിവരുന്നു.
ജില്ലയില്‍ പഞ്ചായത്തുകള്‍ മാത്രം കേന്ദ്രീകരിച്ച് 63 ജെന്‍ഡര്‍ റിസോഴ്‌സ് സെൻ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സ്‌നേഹിത@സ്‌കൂള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കാനും കൗണ്‍സിലിങ് സേവനങ്ങള്‍ നടപ്പിലാക്കാനുമാണ് പദ്ധതി ആവിഷ്‌കരിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സ്ത്രീകൾക്കും കുട്ടികൾക്കും കരുതലായി 'സ്നേഹിത'; കണ്ണൂരിൽ ഇതുവരെ കൈകാര്യം ചെയ്തത് 3497 കേസുകൾ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement