advertisement

തെരുവ് കച്ചവടക്കാർക്ക് കൈത്താങ്ങായി സർക്കാർ; മൊബൈൽ വെൻഡിങ് കാർട്ട് പദ്ധതി മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു

Last Updated:

"ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയെന്നതാണ് സർക്കാരിൻ്റെ പുതുവികസന കാഴ്ചപ്പാടിൻ്റെ പ്രധാന ഘടകം."

മൊബൈല്‍ സ്ട്രീറ്റ് വെന്‍ഡിങ് കാര്‍ട്ട് ഉദ്ഘാടനം 
മൊബൈല്‍ സ്ട്രീറ്റ് വെന്‍ഡിങ് കാര്‍ട്ട് ഉദ്ഘാടനം 
ഓരോ വ്യക്തിയുടെയും കുടുംബത്തിൻ്റെയും ജീവിത നിലവാരം മെച്ചപ്പെടുമ്പോഴാണ് കേരളത്തിൻ്റെ വികസനം പൂർണതയിലെത്തുന്നതെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു. ഒ.ബി.സി. വിഭാഗത്തിലെ തെരുവ് കച്ചവടക്കാര്‍ക്ക് മൊബൈല്‍ സ്ട്രീറ്റ് വെന്‍ഡിങ് കാര്‍ട്ട് വാങ്ങുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയെന്നതാണ് സർക്കാരിൻ്റെ പുതുവികസന കാഴ്ചപ്പാടിൻ്റെ പ്രധാന ഘടകം. അതിദാരിദ്ര്യ നിർമാർജന പദ്ധതി ഉൾപ്പെടെയുള്ളവ ഇതിനായി നടപ്പാക്കിയതാണ്. പിന്നാക്ക വിഭാഗത്തിൻ്റെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 56 ഗുണഭോക്താക്കൾക്കാണ് ധനസഹായം വിതരണം ചെയ്തത്. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ വായ്പ വിതരണവും മന്ത്രി നിർവഹിച്ചു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ മേയർ ഒ സദാശിവൻ അധ്യക്ഷനായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ വായ്പ വിതരണം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത അരുൺ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ മിസാൽ സാഗർ ഭരത്, ജനറൽ മാനേജർ സി ആർ ബിന്ദു, മിഷൻ മാനേജർ മുനീർ, ഡെപ്യൂട്ടി ഡയറക്ടർ ബി പ്രബിൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
തെരുവ് കച്ചവടക്കാർക്ക് കൈത്താങ്ങായി സർക്കാർ; മൊബൈൽ വെൻഡിങ് കാർട്ട് പദ്ധതി മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു
Next Article
advertisement
ശബരിമല യുവതീ പ്രവേശനത്തെ സർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ എതിർക്കണമെന്ന് എൻഎസ്എസ്
ശബരിമല യുവതീ പ്രവേശനത്തെ സർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ എതിർക്കണമെന്ന് എൻഎസ്എസ്
  • ശബരിമല യുവതീ പ്രവേശനത്തെ സർക്കാർ, ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ എതിർക്കണമെന്ന് എൻഎസ്എസ്

  • പഴയ ആചാരങ്ങൾ തുടരുന്ന സാഹചര്യത്തിൽ സർക്കാരിൽ ശുഭപ്രതീക്ഷയുണ്ടെന്ന് സുകുമാരൻ നായർ

  • വിശ്വാസ സംരക്ഷണത്തിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും കേന്ദ്രം ഇടപെടാമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു

View All
advertisement