'മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനായി പൊതുകുളങ്ങളിലെ മത്സ്യ കൃഷി പദ്ധതി; ആലപ്പുഴയിൽ 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും'

Last Updated:

മത്സ്യ സമ്പത്ത് വർധിപ്പിക്കുക എന്നതാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ : പൊതു കുളങ്ങളിലെ മത്സ്യ കൃഷി പദ്ധതി ആലപ്പുഴയിൽ 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. മത്സ്യ സമ്പത്ത് വർധിപ്പിക്കുക എന്നതാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മത്സ്യ വകുപ്പ് കൂടുതൽ മികവുറ്റ പ്രവർത്തങ്ങൾ നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു. പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പഴവീട് ക്ഷേത്ര കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയായിരുന്നു മന്ത്രി.
കടൽ- കായൽ മത്സ്യ ബന്ധന മേഖല കൂടുതൽ ശക്തിപ്പെട്ടു. തൊഴിലാളികൾക്കായി ഒരുപാട് കാര്യങ്ങൾ ഇതിനുള്ളിൽ സർക്കാർ ചെയ്തിട്ടുണ്ട്. സാധാരണക്കാരുടെ അവശ്യ ഭക്ഷണമാണ് മത്സ്യം-ജി
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയായ പൊതു കുളങ്ങളിലെ മത്സ്യ കൃഷി പദ്ധതി പ്രകാരം ജില്ലയിൽ 1197.6844 ഹെക്ടർ സ്ഥലത്തെ പൊതു കുളങ്ങളിലായി 9.88420 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക.
advertisement
ഇതിന്റെ ഭാഗമായി പഴവീട് ക്ഷേത്രക്കുളത്തിൽ 2000 കാർപ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പ് ഉപഡയറക്ടർ രമേശ്‌ ശശിധരൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഇൻസ്‌പെക്ടർ അനുരാജ്, പ്രൊജക്റ്റ്‌ കോഓർഡിനേറ്റർ സീമ, അഗ്രിക്കൾചർ പ്രൊമോട്ടർ ഷീനമോൾ ജോർജ് എന്നിവർ സന്നിഹിതരായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനായി പൊതുകുളങ്ങളിലെ മത്സ്യ കൃഷി പദ്ധതി; ആലപ്പുഴയിൽ 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും'
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement