തിരുവനന്തപുരത്ത് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു; ഇടുക്കിയിൽ പുഴയിൽ വീണ് യുവാവ് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
മഴയായതിനാൽ പുഴയുടെ അതിര് കാണാൻ കഴിഞ്ഞില്ല ഇതോടെ കാൽ വഴുതി വീഴുകയായിരുന്നു.
തിരുവനന്തപുരം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ
അലോഷ്യസ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു അപകടം. മര്യനാട് സ്വദേശി പ്ലാസ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള പരലോക മാത എന്ന വള്ളമാണ് മറിഞ്ഞത്. അലോഷ്യസ് ഉൾപ്പടെ ആറ് പേരാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി പോയത്.
കരയ്ക്ക് അൽപംമാത്രം ദൂരെയായി തിരമുറിച്ചു കടക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രാജു, ബിജു, ജോർജ്, അൽബി, പ്ലാസ്റ്റ് എന്നിവർ നീന്തിക്കയറി രക്ഷപ്പെട്ടു.അവശനായ അലോഷ്യസിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതലപ്പൊഴിയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം ദൂരെയാണ് മര്യനാട്. ശക്തമായ തിരമാലയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
advertisement
അതേസമയം ഇടുക്കിയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു. മാങ്കുളം താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. മഴയായതിനാൽ പുഴയുടെ അതിര് കാണാൻ കഴിഞ്ഞില്ല. പുഴയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 17, 2024 8:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു; ഇടുക്കിയിൽ പുഴയിൽ വീണ് യുവാവ് മരിച്ചു


