മത്സ്യതൊഴിലാളികളുടെ വള്ളം തകർക്കാൻ കടലിൽ ഒളിഞ്ഞു കിടക്കുന്ന വില്ലൻ; വൈപ്പിനിൽ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് 50 തൊഴിലാളികൾ

Last Updated:

വൈപ്പിനിൽ നിന്ന് 48 തൊഴിലാളികളുമായി പോയ സെന്‍റ് ആന്റണീസ് ഇൻബോർ‍ഡ് വള്ളമാണ് മാസങ്ങൾക്ക് മുൻപ് അപകടത്തിൽപെട്ട് തകർന്ന ബോട്ടിന്‍റെ അവശിഷ്ടത്തിൽ തട്ടി അപകടത്തിൽ പെട്ടത്.

കൊച്ചി. പുലർച്ചെ കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോയ പോയ  ഇൻബോർഡ് വള്ളത്തിൽ 48 ജീവനക്കാരാണ് ഉണ്ടായിരുന്നത് എല്ലാവരും  നല്ലൊരു കോളു പ്രതീക്ഷിച്ചു  കടലിലേക്ക് പുറപ്പെട്ടവർ. പക്ഷേ  ആ സ്വപ്നങ്ങൾ തീരത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ വച്ച് തകർന്നടിഞ്ഞു . ഇത് രണ്ടാം തവണയാണ്  ഇതേ സ്ഥലത്ത് വച്ച് വള്ളം തകരുന്നത്.  കടലിൽ അപകട ഭീഷണിയുയർത്തുന്ന  ഒരു വില്ലൻ ഒളിഞ്ഞു കിടപ്പുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇവിടെവച്ച് മുങ്ങിയ ബോട്ടിൻ്റെ  അവശിഷ്ടങ്ങളാണ്  കടലിൽ ഇപ്പോഴും നീക്കം ചെയ്യാതെ തിട്ടയിൽ ഉറച്ച് നിൽക്കുന്നത് .  ഇതിൻറെ അവശിഷ്ടങ്ങൾ തട്ടിയാണ് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ തകരുന്നത് . ഭാഗ്യംകൊണ്ട് മാത്രമാണ്  അമ്പതോളം മത്സ്യത്തൊഴിലാളികൾക്ക് ജീവൻ തിരിച്ചു കിട്ടിയത് . പിന്നാലെ വന്ന വള്ളങ്ങൾ തക്കസമയത്ത് ഇടപെട്ടത് കൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് ഇവർക്ക് തിരിച്ചുകയറാൻ ആയത് .
വൈപ്പിനിൽ നിന്ന് 48 തൊഴിലാളികളുമായി പോയ സെന്‍റ് ആന്റണീസ് ഇൻബോർ‍ഡ് വള്ളമാണ് കരയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ അപകടത്തിൽ പെട്ടത്. മാസങ്ങൾക്ക് മുൻപ് അപകടത്തിൽപെട്ട് തകർന്ന ബോട്ടിന്‍റെ അവശിഷ്ടത്തിൽ വള്ളം തട്ടി തകരുകയായിരുന്നെന്നു രക്ഷപ്പെട്ട തൊളിലാളികൾ പറഞ്ഞു.
പിന്നാലെ എത്തിയ സെന്‍റ് ഫ്രാൻസിസ് എന്ന ഇൻബോർഡ് വള്ളത്തിലെ തൊഴിലാളികളാണ് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇവരെ കരയിലേക്ക് എത്തിച്ചു. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല. കടലിൽ അപകടത്തിൽ പെട്ട ബോട്ട് നീക്കം ചെയ്യാതെ വച്ചതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
advertisement
ബോട്ടിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്ന് മത്സ്യത്തൊഴിലാളികൾ പലതവണ ആവശ്യപ്പെട്ടതാണ് . എന്നാൽ ഇതിന് അധികൃതർ തയ്യാറായിട്ടില്ല . പൊളിഞ്ഞ ബോട്ടുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെങ്കിൽ  അതിൻറെ ചിലവ് ഉടമകൾ തന്നെ വഹിക്കണമെന്നാണ് ചട്ടം . ബോട്ടോ വള്ളമോ തകരുന്നതോടെ ഉടമകൾ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാകും . പിന്നെ ഇത് നീക്കം ചെയ്യണമെങ്കിൽ വീണ്ടും കടം വാങ്ങേണ്ട സ്ഥിതിയാണ്.  ഇതു കൊണ്ട് തന്നെയാണ് പലപ്പോഴും അവശിഷ്ടങ്ങൾ കടലിൽ  പല ഭാഗങ്ങളിലും ഉപേക്ഷിക്കപ്പെടുന്നത് . കടലിലേക്ക് പോകുന്ന ചാലിലാണ് മുങ്ങിയ ബോട്ടിൻ്റെ അവശിഷ്ടങ്ങൾ കിടക്കുന്നത് . അതു കൊണ്ട്  ഇതിൻറെ ഉത്തരവാദിത്വം മത്സ്യബന്ധന വകുപ്പോ , കൊച്ചിൻ പോർട്ട്  ട്രസ്റ്റോ ഏറ്റെടുക്കണമെന്നാണ് തൊഴിലാളികൾ പറയുന്നത് .
advertisement
മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന  ഇത്തരം സാഹചര്യങ്ങളിൽ, അപകടം ഇല്ലാതാക്കാൻ അധികൃതർ തന്നെ നേരിട്ട് ഇടപെടണം  എന്ന് പലതവണയായി ഇവർ ആവശ്യപ്പെടുന്നുണ്ട് . ഇപ്പോൾ രണ്ടാം തവണയാണ് വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത് ഭാഗ്യം കൊണ്ടുമാത്രം ആളപായം ഇല്ലാതെ രക്ഷപ്പെട്ടു .
Also read- ഇന്ന് മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല റിലേ നിരാഹാര സമരം
തൊഴിലാളികളുടെ കൂട്ടായ്മയിലുള്ളതാണ് അപകടത്തിൽപെട്ട വള്ളം. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച്  സെന്‍റ് ആന്‍ണീസ് എന്ന വള്ളം കടലിലിറക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മത്സ്യതൊഴിലാളികളുടെ വള്ളം തകർക്കാൻ കടലിൽ ഒളിഞ്ഞു കിടക്കുന്ന വില്ലൻ; വൈപ്പിനിൽ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് 50 തൊഴിലാളികൾ
Next Article
advertisement
Horoscope September 17| സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക; ആത്മവിശ്വാസം വര്‍ദ്ധിക്കും: ഇന്നത്തെ രാശിഫലം
സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക; ആത്മവിശ്വാസം വര്‍ദ്ധിക്കും: ഇന്നത്തെ രാശിഫലം
  • സാമ്പത്തിക കാര്യങ്ങളില്‍ ഇടവം രാശിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും.

  • കന്നി രാശിക്കാര്‍ ചെലവുകളില്‍ ശ്രദ്ധാലുവായിരിക്കണം, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും.

  • ധനു രാശിക്കാര്‍ ധൈര്യത്തോടെ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും സാമ്പത്തിക വളര്‍ച്ച നേടുകയും ചെയ്യും.

View All
advertisement