എന്നെ കടിക്കാൻ പറ്റില്ലെടാ പട്ടീ; അഞ്ചു വയസുകാരൻ തെരുവുനായ്ക്കളിൽ നിന്നും സാഹസികമായി ഓടി രക്ഷപെട്ടു

Last Updated:

സൈക്കിളിംഗ് നടത്തിക്കൊണ്ടിരുന്ന അഞ്ചു വയസ്സുകാരന് നേരെ തെരുവുനായ്ക്കൾ. സാഹസിക രക്ഷപെടൽ

ഡീസന്റ്മുക്കിലെ തെരുവുനായ ശല്യം
ഡീസന്റ്മുക്കിലെ തെരുവുനായ ശല്യം
തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ നാട്ടിൽ അതിസാഹസികമായി ഓടിപ്പാഞ്ഞ അഞ്ചു വയസുകാരൻ കടിയേൽക്കാതെ രക്ഷപെട്ടു. വർക്കല ഇടവ ഡീസൻ്റുമുക്കിൽ ദാറുൽ അറഫയിൽ സുമയ്യയുടെ അഞ്ചു വയസുള്ള മകനാണ് തെരുവുനായ ആക്രമണത്തിൽ നിന്നും നിലവിളിച്ച് അതിവേഗത്തിൽ ഓടി രക്ഷപ്പെട്ടത്.
സൈക്കിളിംഗ് നടത്തിക്കൊണ്ടിരുന്ന അഞ്ചു വയസ്സുകാരന് നേരെ തെരുവുനായ്ക്കൾ ഓടിയടുത്തതോടെ, കുട്ടി അതിവേഗത്തിൽ ഓടി അടുത്തുള്ള വീട്ടിൽക്കയറി രക്ഷപ്പെടുകയായിരുന്നു.
വാഹനങ്ങളിൽ പോകുന്നവർ ഡീസന്റ്മുക്കിലുള്ള കുറ്റിക്കാടുകളിൽ ഇറച്ചി മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതാവാം ആ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
ഇരുപതിലധികം തെരുവുനായ്ക്കൾ റോഡരുകിലും സമീപത്തെ കുറ്റിക്കാടുകളിലും എപ്പോഴും കാണുമെന്നും, വാഹനങ്ങളിൽ പോകുന്നവരെയും കാൽനടയാത്രക്കാരെയും ആക്രമണ സ്വഭാവമുള്ള ഈ തെരുവുനായ്ക്കൾ ആക്രമിക്കാറുണ്ടെന്നും, നിത്യേന അപകടം സംഭവിക്കാറുണ്ടെന്നും, ഇടവ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിട്ടും ഒരു ഫലവും ഉണ്ടായില്ല എന്നും പ്രദേശവാസികൾ പറയുന്നു.
advertisement
ഔദ്യോഗിക കണക്കുകൾ പ്രകാരം, തെരുവുനായ ശല്യം ഒഴിവാക്കാൻ കഴിഞ്ഞ രണ്ട് വർഷത്തിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആകെ അനുവദിച്ച 98.93 കോടി രൂപയിൽ 13.59 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ഈ വർഷം തുടങ്ങിയതില്പിന്നെ, ആദ്യ അഞ്ച് മാസത്തിനിടെ കേരളത്തിൽ 1.65 ലക്ഷത്തിലധികം ആളുകൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു, ഇതിൽ 17 പേർ മരിച്ചു.
Summary: A five-year-old boy escaped unhurt from stray dogs at Varkala in Thiruvananthapuram. The child was cycling when the dogs ran towards him. Leaving behind the bicycle, he sprinted fast to the safety of a nearby home
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്നെ കടിക്കാൻ പറ്റില്ലെടാ പട്ടീ; അഞ്ചു വയസുകാരൻ തെരുവുനായ്ക്കളിൽ നിന്നും സാഹസികമായി ഓടി രക്ഷപെട്ടു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement