പ്രളയം: മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ശ്രീധരന്‍പിള്ള
Last Updated:
450-ലേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിക്കുമെതിരെ നരഹത്യയ്ക്കു കേസെടുക്കണം.
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയം സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്നു വ്യക്തമാക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 450-ലേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
450-ലേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിക്കുമെതിരെ നരഹത്യയ്ക്കു കേസെടുക്കണം. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. ജനങ്ങളോട് സര്‍ക്കാര്‍ മറുപടി പറയാണ്‍ തയാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
ദുരന്തം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്ന് വ്യക്തമായതിനാല്‍ ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കണം. നഷ്ടപരിഹാരം നല്‍കുന്നതിലെയും പുനര്‍നിര്‍മ്മാണത്തിലെയും പുനരധിവാസത്തിലെയും വീഴ്ചകളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരാണ് ദുരന്തത്തിന് ഉത്തരവാദിയെന്ന് ബിജെപി തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാജപ്രചാരണങ്ങളിലൂടെ ഇതില്‍ നിന്നെല്ലാം ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ബിജെപി അന്ന് പറഞ്ഞത് ശരിവെക്കുകയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിനെതിരെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കേന്ദ്ര സേനകള്‍ക്കെതിരെയും സിപിഎമ്മും സര്‍ക്കാരും വ്യാജപ്രചാരണം നടത്തിയത് വീഴ്ച മറച്ചുവെക്കാനായിരുന്നുവെന്ന് വ്യക്തമായെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 03, 2019 6:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയം: മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ശ്രീധരന്‍പിള്ള