'വിവാഹവാഗ്ദാനം നൽകി ചതിച്ചു' രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുൻ കോൺഗ്രസ് എംപിയുടെ മകളുടെ പരാതി എഐസിസിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
പിന്നോക്ക വിഭാഗത്തിൽ നിന്നായതിനാൽ വിവാഹം കഴിക്കാനാവില്ലെന്ന് രാഹുൽ പറഞ്ഞതായും പരാതിയിൽ പറയുന്നു
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ എഐസിസിക്ക് വീണ്ടും പീഡന പരാതി. മുൻ കോൺഗ്രസ് എംപിയുടെ മകളാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. ഗുരുതരമായ പരാമർശങ്ങളാണ് പരാതിയിലുള്ളത്. വിവാഹ വാഗ്ദാനം നൽകി ചതിച്ചുവെന്ന് പരാതിയിൽ പറയുന്നു.
പിന്നോക്ക വിഭാഗത്തിൽ നിന്നായതിനാൽ വിവാഹം കഴിക്കാനാവില്ലെന്ന് രാഹുൽ പറഞ്ഞതായും പരാതിയിൽ പരാമർശമുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകളുടെ പരാതിയിൽ അന്വേഷണം എഐസിസി നേതൃത്വം അന്വേഷണം തുടങ്ങി. സ്വന്തം പാർട്ടിയിലെ മുൻ എംപിയുടെ മകളുടെ പരാതി അതീവ ഗൗരവത്തോടെയാണ് എഐസിസി കാണുന്നത്.
ഇതും വായിക്കുക: ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ രാഹുലിനെതിരെ കേസെടുക്കില്ല; യുവതി പരാതിയുമായി സമീപിച്ചാൽ മാത്രം കേസ്
രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. നിരന്തരം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചെന്നും ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും യുവതി പറയുന്നു. 'എന്റെ ഒരു സീനിയറിനും ഇതേ അനുഭവം ഉണ്ടായി. പിന്നീടാണ് ഇക്കാര്യം അറിഞ്ഞത്. ഇനി മറ്റൊരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായത്. നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഭയമാണ്. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ ഐ ഡോണ്ട് കെയര്‍ എന്നായിരുന്നു മറുപടി'- യുവതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 22, 2025 12:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിവാഹവാഗ്ദാനം നൽകി ചതിച്ചു' രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുൻ കോൺഗ്രസ് എംപിയുടെ മകളുടെ പരാതി എഐസിസിക്ക്