advertisement

ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിന് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ പ്രതി

Last Updated:

ശബരിമലയിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുമായും ബന്ധപ്പെട്ട രണ്ട് കേസുകളിലും മുരാരി ബാബു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു

മുരാരി ബാബു
മുരാരി ബാബു
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ‌ദേവസ്വംബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. ശബരിമലയിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുമായും ബന്ധപ്പെട്ട രണ്ട് കേസുകളിലും മുരാരി ബാബു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളക്കേസിൽ ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കട്ടിളപ്പാളി കേസിൽ 90 ദിവസം തികയാത്തതിനാൽ അദ്ദേഹം ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്.
അതേസമയം, മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസം കൂടി നീട്ടി. തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി ജനുവരി 28ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് നേരത്തെ തിരിച്ചടി നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
advertisement
Summary: The Kollam Vigilance Court has granted bail to Murari Babu, the former Administrative Officer of the Devaswom Board, who was in remand in connection with the Sabarimala gold theft case. The bail was granted after he completed 90 days in custody. Murari Babu had submitted bail applications in two separate cases related to the gold plating of the Dwarapalaka (guardian deity) statues and the door frames (Kattilappali) at Sabarimala.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിന് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ പ്രതി
Next Article
advertisement
Exclusive ചില നേരം അധ്യാപകൻ;ചിലപ്പോ ലോക നേതാവ്: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തിരുവനന്തപുരം മേയർ
Exclusive ചില നേരം അധ്യാപകൻ;ചിലപ്പോ ലോക നേതാവ്: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തിരുവനന്തപുരം മേയർ
  • പ്രധാനമന്ത്രിയുടെ 25 വർഷത്തെ ഭരണപരിചയം പങ്കുവെച്ചതും വിവിധ തലങ്ങളിൽ ഉപദേശം നൽകിയതും മേയർ പറഞ്ഞു

  • കേരളത്തിലെ രാഷ്ട്രീയ മാറ്റം ദേശീയ ബിജെപി നേതൃത്വം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് മേയർ

  • തിരുവനന്തപുരത്തിനായി കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കുമെന്നത് മാധ്യമ പ്രചരണമാണെന്നും മേയർ വ്യക്തമാക്കി

View All
advertisement