'ആരെയും ഭയമില്ല; 56 ഇഞ്ചിനോടും ഇരട്ടച്ചങ്കിനോടും നോ കോംപ്രമൈസ്:' കെ.സുധാകരൻ

Last Updated:

തന്റെ കാലയളവിൽ നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു എന്നും കെ സുധാകരൻ

News18
News18
ആരെയും ഭയമില്ലെന്നും 56 ഇഞ്ച് ഉള്ളവരോടും ഇരട്ടച്ചങ്കുള്ളവരോടും നിലപാട് നോ കോംപ്രമൈസ് എന്നുതന്നെയെന്നും കെപിസിസി മുൻ പ്രസിഡന്റ് കെ.സുധാകരൻ. പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞത് എനിക്ക് പ്രശ്നമല്ലെന്നും ഒരു പടക്കുതിരപോലെ എന്നും പ്രവർത്തകർക്കൊപ്പം ഉണ്ടാകുമെന്നും കെസുധാകരൻ പറഞ്ഞു. കെപിസിസി ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എനിക്ക് ആരെയും ഭയമില്ല. എന്റെ പ്രവർത്തകരും ആരെയും ഭയപ്പെടേണ്ട കാര്യമില്ല.അതാണ് എൻറെ ശൈലി.എന്നെ കേസിൽ കുടുക്കാനും ജയിലിൽ അടയ്ക്കാനും നോക്കിയവരുണ്ട് .നെഞ്ച് അളവ് 56 ഇഞ്ച് ഉള്ളവരോടും ഇരട്ടചങ്കുള്ളവരോടും നോ കോംപ്രമൈസ് എന്നുതന്നെയാണ് നിലപാട്" കെ സുധാകരൻ പറഞ്ഞു.
തന്റെ കാലയളവിൽ നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു എന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയെന്നും കോൺഗ്രസിന്റെ അടിത്തറ ശക്തമാണെന്ന് ഉപതെരഞ്ഞെടുപ്പുകൾ തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളിൽ കെഎസ്‌യു തിരിച്ചുവന്നു.എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാൻ കഴിഞ്ഞു.സെമി കേഡർ സംവിധാനമായി പാർട്ടിയെ മാറ്റി.ഇന്ന് ഗ്രൂപ്പുകൾ പാർട്ടയിൽ ഇല്ലെന്നും ഗ്രൂപ്പ് കലാപങ്ങൾ ഇല്ലാതായെന്നും സുധാകരൻ പറഞ്ഞു.
advertisement
പ്രതിസന്ധിഘട്ടത്തിൽ രാഹുൽഗാന്ധി ചേർത്തുനിർത്തിയെന്നും. വരും നാളുകൾ വിശ്രമരഹിതമായ പ്രവർത്തനത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
സണ്ണി ജോസഫ് തന്റെ സ്വന്തം സഹോദരനാണെന്നും മികച്ച ഒരു ടീമിനെ സണ്ണി ജോസഫിന് നൽകിയിട്ടുണ്ടെന്നും യുവത്വത്തിന്റെ തിളക്കുന്ന രക്തമുള്ള ടീമാണതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആരെയും ഭയമില്ല; 56 ഇഞ്ചിനോടും ഇരട്ടച്ചങ്കിനോടും നോ കോംപ്രമൈസ്:' കെ.സുധാകരൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement