സിപിഎം മുൻ നേതാവ് ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പിൽ ഒന്നും പറയില്ല എന്നും ആരെയും വ്യക്തിഹത്യ ചെയ്യില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഎം മുൻ നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ.
അഴിമതി രഹിതനായ കർക്കശക്കാരനായ നേതാവ് എന്ന നിലയിൽ പൊതു സമിതി നേടിയ അദ്ദേഹത്തെ 2022 ൽ സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ബ്രാഞ്ച് കമ്മറ്റിയിലേക്ക് മാറ്റിയിരുന്നു.15 വയസ് മുതൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന അദ്ദേഹം ഇക്കുറി അംഗത്വം പുതുക്കിയിരുന്നില്ല
കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പിൽ ഒന്നും പറയില്ല എന്നും ആരെയും വ്യക്തിഹത്യ ചെയ്യില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവംപോലെയാകും എന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
2006-2011 കാലത്ത് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ സഹകരണ ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്തു. 2016-21 പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി.
77 കാരനായ അദ്ദേഹം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. 1996-ൽ കായംകുളത്തുനിന്നും 2006, 2011, 2016 എന്നീ വർഷങ്ങളിൽ ൽ അമ്പലപ്പുഴയിൽ നിന്നും നിയമസഭാംഗമായി. 1982 ൽ കുട്ടനാട്, 2001 ൽ കായംകുളം എന്നിവടങ്ങളിൽ പരാജയപ്പെട്ടു.
സി.ഐ.ടി.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1984 മുതൽ '95 വരെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായിരുന്നു. അഞ്ചു തവണ കേരള സർവകലാശാലയുടെ ഫിനാൻസ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
advertisement
1967-ൽ പഠനകാലത്ത് തന്നെ സി.പി.ഐ.(എം) അംഗമായി. 1971-ൽ എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ.യുടെ ആദ്യകാല കേന്ദ്ര എക്സിക്യുട്ടീവ് സമിതി അംഗമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 12, 2026 12:04 PM IST










