മുൻ മന്ത്രി പ്രൊഫ: എൻ എം ജോസഫ് അന്തരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
1987 മുതൽ 1991 വരെ നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു
കോട്ടയം: മുൻ മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡന്‍റുമായ പ്രൊഫ. എൻ എം ജോസഫ് (79) അന്തരിച്ചു. പാലാ മരിയൻ മെഡിക്കൽ സെന്റർ ൽ ആയിരുന്നു അന്ത്യം. പാലാ സെന്റ് തോമസ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു. 1987 മുതൽ 1991 വരെ നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു.
1987ൽ പൂഞ്ഞാറിൽനിന്ന് ജനതാപാർട്ടി പ്രതിനിധിയായാണ് എൻ എം ജോസഫ് നിയമസഭയിലെത്തിയത്. അന്ന് പി. സി ജോർജിനെയാണ് എൻ എം ജോസഫ് പരാജയപ്പെടുത്തിയത്.
ഭൗതികശരീരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിൽലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരചടങ്ങുകൾ ബുധനാഴ്ച ഉച്ച കഴിഞ്ഞ് പാലാ അരുണാപുരം സെന്‍റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും.
കേരള യൂനിവേർസിറ്റി സെനറ്റ് അംഗം, പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്‍റ്, എകെപിസിടിഎ ജനറൽ സെക്രട്ടറി, ജനതാപാർട്ടി കോട്ടയം ജില്ലാ പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1982ൽ പൂഞ്ഞാറിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.സി ജോർജിനോട് പരാജയപ്പെട്ടു.
advertisement
ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഓക്‌ടോബർ 18 ന് ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. "അറിയപ്പെടാത്ത ഏടുകൾ" ആണ് എൻ എം ജോസഫിന്‍റെ ആത്മകഥ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2022 6:52 AM IST