കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്‍റണി കുത്തിപരിക്കേൽപ്പിച്ച മുൻ എസ്ഐ ജോയി അന്തരിച്ചു. പൂയപ്പള്ളി ചെങ്കുളം പനവിളവീട്ടില്‍ കെ.ജോയി (62) അസുഖത്തെതുടര്‍ന്നാണ് മരിച്ചത്. 2012 ജൂണ്‍ 26നാണ് കുണ്ടറ പടപ്പക്കര സ്വദേശിയായ ആട് ആന്‍റണിയെന്ന് വിളിക്കുന്ന ആന്‍റണി വര്‍ഗീസ് ഡ്യൂട്ടിക്കിടെ ജോയിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും പൊലീസ് ഡ്രൈവര്‍ പൂയപ്പള്ളി മീയണ്ണൂര്‍ കൈതപ്പുരക്കല്‍ വീട്ടില്‍ മണിയന്‍പിള്ളയെ കുത്തിക്കൊല്ലുകയും ചെയ്തത്. പാരിപ്പള്ളി ജവഹര്‍ ജങ്ഷനില്‍ രാത്രി വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആട് ആന്‍റണി പൊലീസുകാരെ ആക്രമിച്ചത്.
മോഷ്ടിച്ച സാധനങ്ങളുമായി വരുന്നതിനിടെ ആട് ആന്‍റണിയുടെ വാഹനം അന്ന് ഗ്രേഡ് എസ്.ഐ ആയിരുന്ന ജോയി തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. സംശയം തോന്നിയ ആട് ആന്‍റണിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിൽ കയറ്റിയതിന് പിന്നാലെയാണ് ഇയാൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കുത്തിയത്. തടയാൻ ശ്രമിച്ച ജോയിയെയും ആട് ആന്‍റണി കുത്തി. ഇതിനുശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയും ചെയ്തു.
Also Read- പൊലീസ് ഡ്രൈവർ മണിയൻ പിളള വിരമിച്ചു; കൊല്ലപ്പെട്ട് എട്ടു വർഷത്തിനുശേഷം
ഈ സംഭവം കഴിഞ്ഞ് മൂന്നുവർഷത്തിനൊടുവിൽ 2015 ഒക്ടോബര്‍ 13ന് പാലക്കാട് ഗോപാലപുരത്തുനിന്ന് പ്രത്യേക അന്വേഷണസംഘമാണ് ആട് ആന്‍റണിയെ പിടികൂടിയത്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.
2016 മേയില്‍ പാരിപ്പള്ളി സ്റ്റേഷനില്‍ എസ്.ഐ ആയാണ് ജോയി സര്‍വിസില്‍ നിന്ന് വിരമിച്ചത്. ഭാര്യ: മേരിക്കുട്ടി ജോയി. മക്കള്‍: ജോബിന്‍ കെ. ജോയി, ജിജി കെ. ജോയി, മരുമക്കള്‍: റീമ എസ്തേര്‍ ജേക്കബ് പണിക്കര്‍, ഫാ. തോമസ് പുന്നൂസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.