പൊലീസ് ഡ്രൈവർ മണിയൻ പിളള വിരമിച്ചു; കൊല്ലപ്പെട്ട് എട്ടു വർഷത്തിനുശേഷം

Last Updated:

കൃത്യനിർവ്വഹണത്തിനിടെ കൊല്ലപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ അപൂർവ്വമായ നടപടി സർക്കാർ സ്വീകരിച്ചത്

കൊല്ലം: ഡ്യൂട്ടിയ്ക്കിടെ കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിയുടെ കുത്തേറ്റ് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ മണിയൻ പിള്ള സർവീസിൽനിന്ന് 'വിരമിച്ചു'. മരണശേഷവും സർവീസിൽ തുടരുന്നതായി കണക്കാക്കി കുടുംബാംഗങ്ങൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും നൽകിവരികയായിരുന്നു. കൃത്യനിർവ്വഹണത്തിനിടെ കൊല്ലപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ അപൂർവ്വമായ നടപടി സർക്കാർ സ്വീകരിച്ചത്. മകൾ നിഷയ്ക്ക് ആശ്രിതനിയമനമായി ആഭ്യന്തരവകുപ്പിൽതന്നെ ജോലിയും നൽകിയതിന് പുറമെയായിരുന്നു ഇത്.
സർവീസ് റെക്കോർഡ് പ്രകാരം 2020 മെയ് 31 ആണ് മണിയൻപിള്ളയുടെ വിരമിക്കൽ തീയതി. പൊലീസ് അസോസിയേഷൻ നേതാക്കളായ എസ്.ആർ ഷിനോദാസ്, സുരേഷ്, ജിജു. സി. നായർ, ഷഹീർ, വിനോദ് കുമാർ എന്നിവർ മണിയൻപിള്ളയുടെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് ഉപഹാരം കൈമാറുകയും ചെയ്തിരുന്നു.
2012 ജൂൺ 26ന് പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായിരിക്കെയാണ് മണിയൻ പിള്ള ആട് ആന്‍റണിയുടെ കുത്തേറ്റു മരിച്ചത്. നൈറ്റ് പ്രട്രോളിങ്ങിനിടെയാണ് ആട് ആന്‍റണി പൊലീസ് സംഘത്തിന്‍റെ മുന്നിൽപ്പെട്ടത്. ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മണിയൻപിള്ളയ്ക്ക് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന എസ്.ഐ ജോയിക്കും കുത്തേറ്റു. കുത്തേറ്റു ഗുരതരാവസ്ഥയിലായ മണിയൻപിള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് ഡ്രൈവർ മണിയൻ പിളള വിരമിച്ചു; കൊല്ലപ്പെട്ട് എട്ടു വർഷത്തിനുശേഷം
Next Article
advertisement
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍
  • ശ്രേയസ് അയ്യര്‍ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റു.

  • ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

  • ശ്രേയസ് അയ്യര്‍ മൂന്ന് ആഴ്ചകളോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ബിസിസിഐ അറിയിച്ചു.

View All
advertisement