'കഴുത്തിലിട്ട പാമ്പിനോട് ഒന്ന് കടിക്കൂ ചേട്ടാ പ്ലീസ് എന്നപേക്ഷിച്ചു ജയിലിലെത്തുന്നതാദ്യം': രാഹുൽ ഈശ്വറിനെതിരെ താരാ ടോജോ

Last Updated:

നീതിബോധമോ മനുഷ്യത്തമോ ഇല്ലാത്ത വെറുമൊരു കത്തി വേഷമാണ് രാഹുൽ ഈശ്വറിന്റെതെന്നായിരുന്നു വിമർശനം

News18
News18
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന യുവതിയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വറിനെ വിമർശിച്ച് മുൻ യൂത്ത് കോൺ​ഗ്രസ് നേതാവ് താരാ ടോജോ അലക്സ്. നീതിബോധമോ മനുഷ്യത്തമോ ഇല്ലാത്ത വെറുമൊരു കത്തി വേഷമാണ് രാഹുൽ ഈശ്വറിന്റെതെന്നായിരുന്നു വിമർശനം.
കഴുത്തിൽ ഇട്ട പാമ്പിനോട് തന്നെ ‘ചേട്ടാ, എന്നെ ഒന്ന് കടിക്കു പ്ലീസ് ’ എന്ന് അപേക്ഷിച്ച് നേരെ ജയിൽ കെട്ടിടത്തിന്റെ ആറാം ബ്ളോക്കിലേക്ക് എത്തിയവന്റെ കഥ ആദ്യമായാണ് കാണുന്നതെന്നായിരുന്നു താരാ ടോജോയുടെ വിമർശനം. ഫേസ്ബുക്ക പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് കഴുത്തിലിട്ടവന്റെ കഥ കേട്ടിട്ടുണ്ട്..
പക്ഷേ കഴുത്തിൽ ഇട്ട പാമ്പിനോട് തന്നെ ‘ചേട്ടാ, എന്നെ ഒന്ന് കടിക്കു പ്ലീസ് ’ എന്ന് അപേക്ഷിച്ച് നേരെ ജയിൽ കെട്ടിടത്തിന്റെ ആറാം ബ്ളോക്കിലേക്ക് എത്തിയവന്റെ കഥ ആദ്യമായാണ് കാണുന്നത്...
advertisement
നീതിബോധമോ, സാമൂഹ്യബോധമോ, മനുഷ്യത്തമോ.. ഏഴ് അയലത്ത് കൂടെ പോകാത്ത വെറുമൊരു കത്തിവേഷം.. ഏതോ പുരുഷ അസോസിയേഷന്റെ പേരും പറഞ്ഞ് കഴിഞ്ഞ മൂന്ന് നാല് മാസമായി ചാനൽ ചർച്ചകളിൽ വന്നിരുന്നു ഹിസ്റ്റീരിയ പിടിച്ചവനെപ്പോലെ ഉറഞ്ഞു തുള്ളിയത്..
ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ യാഥാർത്ഥ്യങ്ങൾ എന്താണെന്ന് അയാൾക്ക് നല്ല വ്യക്തമായ ബോധ്യമുണ്ടെങ്കിലും, പോക്കറ്റിൽ ചില്ലറ വേണമെങ്കിൽ ഈ വിഷയത്തിൽ മനസ്സുകളെ ത്രസിപ്പിക്കുന്ന കഥാസന്ദർഭങ്ങളും, വെല്ലുവിളികളും, ഇരവാദങ്ങളും, കുറച്ചു മസാലയും ചേർത്താൽ തൻ്റെ വീഡിയോകൾ കൂടുതൽ “വൈറൽ” ആവും എന്ന് കണക്കുകൂട്ടാൻ ഒട്ടും പ്രയാസമില്ലാത്തവനാണ് ഇയാൾ. അതിനുവേണ്ടി ഈ വിഷയത്തിൽ ആരോപണവിധേയന് നേരെ വിരൽ ചൂണ്ടി സ്വന്തം നിലപാട് പറഞ്ഞ എല്ലാ സ്ത്രീകളെയും ലക്ഷ്യമാക്കി — സ്ലട്ട് ഷെയ്മിംഗിന്റെ ഏറ്റവും താഴ്ന്ന തലങ്ങളിലേക്ക് ഇറങ്ങി അവരെ മോശമായി ചിത്രീകരിച്ചു...
advertisement
ചിത്തഭ്രമത്തിന്റെ ഉന്മാദത്തിൽ എന്നപോലെ അയാൾ ശർദ്ദിച്ചുവയ്ക്കുന്ന അയാളുടെ മാത്രം ഭാവനകളും ഫാന്റസികളും. ഹാലൂസിനേഷൻസും പിടികിട്ടാപ്പുള്ളിയുടെ അടിമകൂട്ടം വെള്ളം തൊടാതെ വിഴുങ്ങുന്നു..
എന്നിട്ട് കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് കോരിപ്പിക്കുന്നത് പോലെ അയാൾക്കൊപ്പം നിൽക്കുന്ന പാർട്ടിക്കാരെ കൊണ്ട് ഒരു പൈസയുടെയും ചെലവില്ലാതെ പാർട്ടിയുടെ സംവിധാനങ്ങൾ തന്നെ ഫ്രീ ആയി ഉപയോഗിച്ചു കൊണ്ട് സമൂഹത്തിലേക്ക് പ്രചരിപ്പിച്ചുകൊണ്ട് റീച്ച് ഉണ്ടാക്കി.. പൈസയും ഉണ്ടാക്കി.
അതിജീവിതയുടെ പരാതി വന്നതിന് ശേഷം, അവരെക്കുറിച്ച് എന്ത് നുണകളും വൃത്തികേടുകളും പറഞ്ഞാലും അത് തീപോലെ പടരുമെന്ന് പൂർണ്ണ ബോധ്യമുള്ളയാൾ, രണ്ടു ദിവസം കൊണ്ട് എട്ട് വീഡിയോകളാണ് തുടർച്ചയായി അവളെ അധിക്ഷേപിച്ചും അപമാനിച്ചും തന്റെ YouTube, Facebook അക്കൗണ്ടുകളിലൂടെ തുരുതുരെ വിക്ഷേപിച്ചത്. പക്ഷേ, മരണവും ജീവിതവും തമ്മിലുള്ള നൂൽപ്പാലം കടന്ന് തിരിച്ചു വന്ന അവളെ അധിക്ഷേപവും തെറിയും ഭീഷണിയും കൊണ്ട് ഉടുക്കു കൊട്ടി പേടിപ്പിച്ച് നിശബ്ദയാക്കാം എന്ന് കരുതിയിടത്താണ് രാഹുൽ ഈശ്വർ തനിക്ക് ഏറ്റവും വലിയ തെറ്റ് പറ്റിയത്.
advertisement
എത്ര അസർപ്പകഥകൾ നെയ്താലും, നുണബോംബുകൾ പൊട്ടിച്ചാലും, അവയെല്ലാം ചിതറിച്ചു കടന്ന് വരാനുള്ള ശക്തി സത്യത്തിനുള്ളതുകൊണ്ടാണ് അവൾ അരക്ഷിതാവസ്ഥയിൽ നിന്നും സുരക്ഷിതാവസ്ഥയിലേക്കും... രാഹുൽ ഈശ്വർ അരങ്ങിൽ നിന്നും ജയിലിലേക്കും എത്തിയത്. കുറച്ചു മാസങ്ങൾക്കു മുമ്പ് മറ്റൊരു യൂട്യൂബർ മഹാനോട് ഒരു ഗൂഢാലോചന സിദ്ധാന്തമിറക്കി കുറ്റാരോപിതനെ വെള്ളപൂശാമെന്ന് ഏതോ മഹാപാപികൾ പറഞ്ഞതും, കേട്ടപാതി കേൾക്കാത്ത പാതി അയാൾ എടുത്തുചാടി കുറച്ച് വീഡിയോസ് എടുത്തങ്ങ് വീശി...
അദ്ദേഹത്തിൻറെ സർഗ്ഗാത്മകതക്കും അതിബുദ്ധിക്കുമൂള്ള പാരിതോഷികമായി കൊടുത്ത പരാതികളുടെ മേൽ ടിയാൻ തുടർച്ചയായി കോടതി കയറി ഇറങ്ങുന്നുണ്ട്. അപ്പോ പറഞ്ഞ് വന്നത്...
advertisement
പെണ്ണുങ്ങൾ കുറച്ചൊക്കെ അങ്ങ് ക്ഷമിക്കും... കണ്ടില്ല എന്ന് നടിക്കും..
പക്ഷേ അവളുടെ മൗനം, അവളുടെ ഭയമാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് തലയിൽ കയറി നിരങ്ങാൻ വന്നാൽ, രാഹുൽ ഈശ്വർ ഇപ്പോ കൊതുകുകടിയും കൊണ്ട് സിമൻറ് തറയിൽ കിടക്കുന്നതു പോലെയുള്ള അതിമനോഹരമായ ആചാരങ്ങൾ ഇനിയും കാണാം...ഇനിയും അനുഭവിക്കാം...
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കഴുത്തിലിട്ട പാമ്പിനോട് ഒന്ന് കടിക്കൂ ചേട്ടാ പ്ലീസ് എന്നപേക്ഷിച്ചു ജയിലിലെത്തുന്നതാദ്യം': രാഹുൽ ഈശ്വറിനെതിരെ താരാ ടോജോ
Next Article
advertisement
'KSRTC-യിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം; ഓൺലൈനായി ഭക്ഷണം'; പ്രഖ്യാപനവുമായി ഗണേഷ് കുമാർ
'KSRTC-യിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം; ഓൺലൈനായി ഭക്ഷണം'; പ്രഖ്യാപനവുമായി ഗണേഷ് കുമാർ
  • കെഎസ്ആർടിസി യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം നൽകും, ഓൺലൈനായി ഭക്ഷണം ലഭിക്കും

  • കണ്ടക്ടർക്കും ഡ്രൈവർക്കും കുപ്പിവെള്ളം വിൽക്കുമ്പോൾ ഇൻസെന്റീവ്, ബസുകളിൽ ഹോൾഡറുകൾ സ്ഥാപിക്കും

  • സ്റ്റാർട്ടപ്പ് കമ്പനി ഭക്ഷണ വിതരണത്തിന് അനുമതി നേടി, വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കും

View All
advertisement