കളമശേരി കുസാറ്റ് ക്യാമ്പസ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

Last Updated:

ഗാനമേള നടന്ന ഓഡിറ്റോറിയത്തിൽ തിക്കിലും തിരക്കിലുംപെട്ടാണ് അപകടം ഉണ്ടായത്

news18
news18
കൊച്ചി: കളമശേരി കുസാറ്റ് ക്യാമ്പസ് ഫെസ്റ്റിനിടയിലുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ചു. ഗാനമേള നടന്ന ഓഡിറ്റോറിയത്തിൽ തിക്കിലും തിരക്കിലുംപെട്ടാണ് അപകടം ഉണ്ടായത്. 46 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് സൂചന.  രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ച വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടില്ല. നാല് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
ബോളിവുഡ് ​ഗായിക നികിത ​ഗാന്ധിയുടെ ​ഗാനമേളയ്ക്കിടെയാണ് അപകടം. മഴ പെയ്തതോടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കറിയതാണ് അപകടത്തിന് കാരണം എന്നാണ് വിവരം. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. നിരവധി പേർ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. നാല് ദിവസമായി തുടരുന്ന ടെക് ഫെസ്റ്റായ 'ധിഷണ'യുടെ അവസാന ദിനമായിരുന്നു ഇന്ന്. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും സംഭവസ്ഥലത്തേക്ക് തിരിച്ചു.
പരിക്കേറ്റവരെ കിൻഡർ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.  കിൻഡർ ആശുപത്രിയിൽ 15 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമല്ല.
advertisement
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  അറിയിച്ചു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.
ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളമശേരി കുസാറ്റ് ക്യാമ്പസ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement