തിരുവനന്തപുരം: അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് നാല് വയസുകാരൻ മരിച്ചു. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാൻ ആണ് മരിച്ചത്. കോവളം – മുക്കോല ബൈപാസിൽ പോറോഡ് പാലത്തിനു സമീപമാണ് സംഭവം. അമിത വേഗതയിലെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തിന് ശേഷം ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി.
അപകടത്തില്‍ അമ്മയ്ക്ക് പരിക്കില്ല. വ്യാഴാഴ്ച് രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം. അമ്മയ്ക്കൊപ്പം കടയിൽ പോയി സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ബൈപാസ് മുറിച്ചു കടക്കുന്നതിനിടെയാണ് മുക്കോല ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം കുട്ടിയെ ഇടിച്ചു തെറിപ്പിച്ചതെന്ന് പ്രദേശവാസികൾ പറയുന്നത്. ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read-ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഓടയ്ക്കുള്ളിലേക്ക് വീണ ഡ്രൈവറെ രക്ഷിച്ച് KSRTCഡ്രൈവറും കണ്ടക്ടറും
അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അമിതവേഗതയിലെത്തിയ ബൈക്ക് വന്ന് കുട്ടിയെ ഇടിക്കുകയായിരുന്നു. പെട്ടെന്നു തന്നെ അമ്മയുടെ കൈ മകന്റെ പിടി വിട്ടു പോയി. നാട്ടുകാർ ഓടി കൂടി നോക്കിയപ്പോൾ കുറേ ദൂരത്ത് മകൻ കിടക്കുന്നതാണ് കണ്ടത്. സംഭവ സ്ഥലത്തു നിന്നും അപകടത്തിനിടയാക്കിയ ബൈക്കിന്‍റേതെന്നു കരുതുന്ന ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു. വാഹനം കണ്ടെത്താൻ സി.സി.ടി.വി കാമറകൾ പോലീസ് പരിശോധിക്കും. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവാന്‍റെ സഹോദരൻ യശ്വന്ത്. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident Death, Accident in Thiruvananthapuram, Child died