COVID 19| സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഏപ്രിൽ ആദ്യവാരം മുതൽ; കിറ്റിലുള്ളത് 17 വിഭവങ്ങൾ

Last Updated:

1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്.

കോവിഡ് 19 സ്ഥിതിവിശേഷം നേരിടാൻ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി പി എം അലി അസ്ഗർ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിൽ ഹെഡ്ഓഫീസിലും തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്‌റുകളിലും ആണ് വിതരണത്തിനുള്ള കിറ്റുകൾ തയാറാക്കുന്നത്.
17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക. കിറ്റിലെ വിഭവങ്ങൾ ഇവ- പഞ്ചസാര ( ഒരു കിലോ), ചായപ്പൊടി ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയറ് (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി ( 100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞൾപ്പൊടി ( 100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം),സൺ ഫ്ലവർ ഓയിൽ ( ഒരു ലിറ്റർ), ഉഴുന്ന് ( ഒരു കിലോ).
advertisement
You may also like:'ഞങ്ങൾ 58 പേർ മാത്രമല്ല, നാട്ടിലെത്താൻ കാത്തിരിക്കുന്നത് ആയിരങ്ങൾ; എല്ലാവരും സുരക്ഷിതരായിരിക്കണം': പൃഥ്വിരാജ് [PHOTOS]Warning From Police ഏപ്രിൽ ഫൂൾ; കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകൾക്ക് കര്‍ശന നടപടിയെന്ന് പൊലീസ് [NEWS]തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ [NEWS]
കൊറോണക്കാലത്ത് ആർക്കും ഭക്ഷണമില്ലാതിരിക്കരുത് എന്ന സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യവിഭവങ്ങൾ സപ്ലൈകോ റേഷൻ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നതെന്നും സി എംഡി അറിയിച്ചു.1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങൾക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സർക്കാർ 350 കോടിരൂപ സി.എം.ഡി.ആർ.എഫിൽ നിന്നും ആദ്യഗഡുവായി അനുവദിച്ചു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഏപ്രിൽ ആദ്യവാരം മുതൽ; കിറ്റിലുള്ളത് 17 വിഭവങ്ങൾ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement