COVID 19| തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ

Last Updated:

22 പേരും തിരുനെൽവേലിയിൽ നിന്നുള്ളവർ. 18 പേർ നാമക്കല്ലിൽ നിന്നുള്ളവർ

ചെന്നൈ: തമിഴ്നാട്ടിൽ 50 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാവരും ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരോ, പങ്കെടുത്തവരുമായി ബന്ധമുള്ളവരോ ആണ്. ചൊവ്വാഴ്ച രാവിലെ ഏഴു കോവി‍ഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ തമിഴ്നാട്ടില്‍ ആകെ രോഗികള്‍ 124 ആയി.
രോഗം പുതുതായി സ്ഥിരീകരിച്ച 50 പേരിൽ 45 പേർ നിസാമുദ്ദീൻ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് അറിയിച്ചു. ഈ 45 പേരിൽ 22 പേരും തിരുനെൽവേലിയിൽ നിന്നുള്ളവരാണ്. 18 പേർ നാമക്കല്ലിൽ നിന്നുള്ളവരും. കന്യാകുമാരി, തിരുനെൽവേലി, ചെന്നൈ, നാമക്കൽ മെഡിക്കൽ കോളജിൽ ഇവരെ പ്രവേശിപ്പിച്ചു.
You may also like:COVID 19| കോവിഡ് പ്രതിരോധ പ്രവർത്തനം: റിലയൻസിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി [NEWS]COVID 19| സ്വയം ക്വാറന്റൈനിൽ കഴിയാൻ തായ്‌ലന്‍ഡ് രാജാവ് ബുക്ക് ചെയ്തത് ഒരു ഹോട്ടല്‍ മുഴുവന്‍; കൂട്ടിന് 20 പങ്കാളികളും [PHOTOS]COVID 19 | മദ്യവിതരണത്തിന് മാർഗനിർദ്ദേശമായി; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ നൽകുന്ന രേഖ ഹാജരാക്കണം [NEWS]
ഡൽഹി നിസാമുദ്ദീൻ അലാമി മഷ് വാര സമ്മേളനത്തിൽ പങ്കെടുക്കാൻ ജനുവരി മുതൽ 2100 വിദേശികളാണ് എത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 824 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. 216 വിദേശികൾ ഇപ്പോഴും അവിടെയുണ്ട്. സമ്മേളനം നടന്ന മര്‍ക്കസില്‍ നിന്ന് ഒഴിപ്പിച്ച 441 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. 1107 പേര്‍ നിരീക്ഷണത്തിലാണ്. 45 മലയാളികളാണു സമ്മേളനത്തില്‍ പങ്കെടുത്തത്. സംഘാടകര്‍ക്കെതിരെ കേസെടുത്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ
Next Article
advertisement
മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺ‌ഗ്രസ് വേദിയില്‍; അംഗത്വം സ്വീകരിച്ചു
മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺ‌ഗ്രസ് വേദിയില്‍; അംഗത്വം സ്വീകരിച്ചു
  • മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു, യുഡിഎഫ് വേദിയിൽ അംഗത്വം സ്വീകരിച്ചു

  • നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന

  • ഐഷാ പോറ്റിയുടെ മണ്ഡലത്തിലെ സ്വീകാര്യത വോട്ടായി മാറിയാൽ വമ്പൻ മാർജിനിൽ വിജയിക്കാൻ സാധ്യതയുണ്ട്

View All
advertisement