സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു. 100 വയസ്സായിരുന്നു. ഏറെനാളായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. 2016 രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
കോളേജ് വിദ്യാഭ്യാസ കാലത്തു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലത്തു തന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീട് കേരളത്തിലെത്തിയ ഗാന്ധിജിയെ നേരിൽ കണ്ടത് ഗോപിനാഥൻ നായരുടെ ജീവിതത്തെ മാറ്റിമറിച്ചു. കോളേജ് കാലം മുതൽക്ക് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു.
ശാന്തിനികേതനയിൽ വിദ്യാർത്ഥിയായിരുന്നു. 2003ലെ മാറാട് കലാപകകാലത്ത് വർഗീയ സംഘർഷം വളരാതിരിക്കാൻ സമാധാന സന്ദേശങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. 2005 ലെ ബജാജ് അവാർഡിനും ഗോപിനാഥൻ അർഹനായി.
ഗാന്ധി സ്മാരക നിധിയുടെ അഖിലേന്ത്യ ചെയർമാനായിരുന്നു. വീനോബാജിയുടെ ഭൂദാനം പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു . മലയടി വിനോബാ കേന്ദ്രത്തിന്റെ പ്രസിഡന്റായും പത്തുവർഷം പ്രവർത്തിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.