'ജി സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റ്; വി ഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ്'; പരസ്പരം പുകഴ്ത്തി സുധാകരനും സതീശനും
- Published by:Rajesh V
- news18-malayalam
Last Updated:
താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരൻ. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല- വി ഡി സതീശൻ
തിരുവനന്തപുരം: സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരദാന വേദിയിലായിരുന്നു സംഭവം. ജി സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്ന് വി ഡി സതീശൻ പറഞ്ഞു.
താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരൻ. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. ജി സുധാകരന് അവാർഡ് നൽകുക എന്ന് പറഞ്ഞാൽ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
വി ഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ് എന്നായിരുന്നു ജി സുധാകരന്റെ മറുപടി. കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്താൽ എന്താണ് പ്രശ്നമെന്നും ജി സുധാകരൻ ചോദിച്ചു.
പാർട്ടി മെമ്പർമാരാണ് സിപിഎമ്മിന്റെ സൈന്യം. അല്ലാതെ സൈബർ സേന അല്ല. കമന്റ് ബോക്സ് അടച്ച് വെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. ബിജെപി വളർച്ചയെ ആശ്രയിച്ചിരിക്കും കേരളത്തിൽ സിപിഎം കോൺഗസ് സഖ്യമെന്നും സുധാകരൻ പുരസ്കാര വേദിയിൽ പറഞ്ഞു. മുൻപ് വി ഡി സതീശനെ പ്രശംസിച്ചു സംസാരിച്ചതിൽ ജി സുധാകരനെതിരെ സിപിഎമ്മിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
advertisement
Summary: Leader of the Opposition V.D. Satheesan praised G. Sudhakaran, a CPM leader and former minister. The incident took place at the award ceremony named after RSP leader T. J. Chandrachoodan. V.D. Satheesan stated that G. Sudhakaran is a staunch Communist and a righteous administrator.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 31, 2025 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജി സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റ്; വി ഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ്'; പരസ്പരം പുകഴ്ത്തി സുധാകരനും സതീശനും



