advertisement

'അമ്മയെ പോലെ കരുതേണ്ട ഒരു സ്ത്രീക്ക് നേരെ നടന്നത് ചട്ടമ്പിത്തരം': വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ ഗണേഷ് കുമാർ

Last Updated:

തെരുവ് നായ്ക്കളെപ്പോലെ പെരുമാറാൻ പാടില്ലെന്നും അദ്ദേഹം വിമർശിച്ചു

News18
News18
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്ത്രീക്ക് നേരെ ചട്ടമ്പിത്തരമാണ് നടന്നതെന്നും തെരുവ് നായ്ക്കളെപ്പോലെ പെരുമാറാൻ പാടില്ലെന്നും അദ്ദേഹം വിമർശിച്ചു.
"അമ്മമാരും സഹോദരിമാരും പോകുമ്പോൾ തെരുവ് നായ്ക്കൾ കുരച്ചുകൊണ്ട് ചാടുന്നത് പോലെ ഒരു സ്ത്രീക്ക് നേരെ ചാടാൻ പാടില്ല. ഇത്തരം മര്യാദകേട് കാണിക്കരുത്. സ്വന്തം അമ്മയെപ്പോലെ കരുതേണ്ട ഒരാൾക്ക് നേരെയാണ് ഈ ചട്ടമ്പിത്തരം കാട്ടിയത്," - ഗണേഷ് കുമാർ പറഞ്ഞു. പ്രതികളുടെ നടപടി സംസ്കാരശൂന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രിയെ പ്ലാറ്റ്‌ഫോമിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ തടയുകയായിരുന്നു. പോലീസ് വലയം ഭേദിച്ചെത്തിയ പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു. ആക്രമണത്തിനിടെ മന്ത്രിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. സംസാരിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ട മന്ത്രിയെ കണ്ണൂർ പരിയാരം മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അമ്മയെ പോലെ കരുതേണ്ട ഒരു സ്ത്രീക്ക് നേരെ നടന്നത് ചട്ടമ്പിത്തരം': വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ ഗണേഷ് കുമാർ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement