മലപ്പുറം: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. പെരിന്തൽമണ്ണയില്‍ നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേർ പൊലീസ് പിടിയിലായിട്ടുണ്ട്.
പെരിന്തൽമണ്ണ ടൗണും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന തകൃതിയായി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. മൊത്തം കഞ്ചാവ് വിതരണക്കാരായ രണ്ട്പേരെയും ഉപഭോക്താക്കളായ ആറ് പേരെയുമാണ് പൊലീസ് പിടി കൂടിയത്.
Also Read-മലപ്പുറത്ത് മൂന്നുപേര്‍ക്ക് വെട്ടേറ്റു
മൊത്തവിതരണക്കാരായ അങ്ങാടിപ്പുറം സ്വദേശി അബ്ദുല്‍ ഹക്കീം നാട്യമംഗലം സ്വദേശി മുഹമ്മദ് ഷെരീഫ് എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ നാരായണന്‍, മനോജ് കുമാര്‍,ലാല്‍, മുഹമ്മദ്‌സവാദ്,ഷെഫീര്‍ബാബു എന്നിവരും പിടിയിലായിട്ടുണ്ട് .ഇവരിൽ നിന്നായി രണ്ട് കിലോയോളം കഞ്ചാവും പൊലീസ് കണ്ടെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, Kerala news, Kerla police, Malappuram