മലപ്പുറത്ത് മൂന്നുപേര്‍ക്ക് വെട്ടേറ്റു
Last Updated:
മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ 3 പേര്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നീ യുവാക്കള്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയില്‍ സ്വിഫ്റ്റ് കാറില്‍ എത്തിയ ഒരു സംഘം ഇവരുടെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
ആരുടെയും പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരൂര്‍ ജില്ലാ ആശുപത്രിയിലമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വെട്ടേറ്റവര്‍ ലീഗ്-കോണ്ഗ്രസ്സ് പ്രവര്‍ത്തകരാണെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 10, 2019 7:26 AM IST


