വീട്ടുമുറ്റത്ത് മുത്തച്ഛനൊപ്പം കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റു മരിച്ചു

Last Updated:

കുഞ്ഞിന്റെ നിലവിളി കേട്ട് നോക്കിയപ്പോള്‍ പാമ്പ് മതിലിനോട് ചേര്‍ന്ന ദ്വാരത്തിലേക്ക് കയറിപോകുന്നതാണ് കണ്ടത്.

നീലാംബരി
നീലാംബരി
കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനത്തിൽ രതീഷിന്റെയും ആർച്ചയുടെയും മകൾ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീടിന്റെ ചവിട്ടുപടിക്കു മുന്നിൽ കളിച്ചു നിൽക്കുകയായിരുന്നു കുട്ടി. അമ്മ ആര്‍ച്ചയുടെ അച്ഛന്‍ ശ്രീജയനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് പാമ്പ് കടിയേറ്റത്.
മൊബൈല്‍ ഫോണില്‍ ശ്രീജയന്‍ സംസാരിക്കുന്നതിനിടെ കുഞ്ഞിന്റെ നിലവിളി കേട്ട് നോക്കിയപ്പോള്‍ പാമ്പ് മതിലിനോട് ചേര്‍ന്ന ദ്വാരത്തിലേക്ക് കയറിപോകുന്നതാണ് കണ്ടത്. കുട്ടിയുടെ കാലിൽ കടിയേറ്റ പാട് കണ്ടതോടെ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇതിനിടെ മരണം സംഭവിച്ചു. റസ്റ്ററന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടന്നു.
ആലപ്പുഴയിൽ 65കാരന് രണ്ടാമത്തെ ഡോസ് രണ്ടുതവണ കുത്തിവെച്ചു; കോവിഡ് വാക്സിൻ എടുത്തതിൽ ഗുരുതര വീഴ്ച
advertisement
കോവിഡ് വാക്സിൻ കുത്തിവെപ്പിൽ ഗുരുതര വീഴ്ച. കരുവാറ്റയിൽ 65 കാരന് രണ്ടാം ഡോസ് വാക്സിൻ മിനുറ്റുകളടെ വ്യത്യാസത്തിൽ രണ്ട് തവണ കുത്തിവെച്ചു. കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അശ്രദ്ധ ഉണ്ടായ കാര്യം ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു. ഹരിപ്പാട്, കരുവാറ്റ ഇടയിലിൽ പറമ്പിൻ ഭാസ്കരനെയാണ് മിനിട്ടുകളടെ വ്യത്യാസത്തിൽ രണ്ടു തവണ വാക്സിൻ കുത്തിവെച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഭാസ്കരൻ കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം പതിനൊന്നരയോടെ കോവിഷീൽഡിന്റെ സെക്കൻ ഡോസ് വാക്സിൻ സ്വീകരിച്ചു. പിന്നീട് തൊട്ടടുത്ത മുറിയിലേക്ക് അയച്ചു. രേഖകൾ പോലും പരിശോധിക്കാതെ ഒരു ഡോസ് കോവി ഷീൽഡ് കൂടി ആരോഗ്യ പ്രവർത്തക ഭാസ്കരനിൽ കുത്തിവെക്കുകയായിരുന്നുവെന്ന് ഭാര്യ പൊന്നമ്മ പറഞ്ഞു.
advertisement
എത്ര കുത്തിവെപ്പുകൾ ഉണ്ട് എന്നതിനെ സംബന്ധിച്ച് ഭാസ്കരന് അറിവുണ്ടായിരുന്നില്ല. പൊന്നമ്മ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം മടങ്ങിയെത്തിയപ്പോൾ നീ രണ്ടാമത്തേത് എടുക്കുന്നില്ലേയെന്ന് ഭാസ്കരൻ ചോദിച്ചു. ഇതോടെയാണ് രണ്ട് കുത്തിവെപ്പുകളാണ് ഭാസ്കരന് കിട്ടിയതെന്ന് അറിഞ്ഞത്. രണ്ട് തവണയും കുത്തിവെച്ചത് കോവി ഷീൽഡിന്റെ സെക്കൻ ഡോസ് ആയിരുന്നു. തുടർന്ന് പൊന്നമ്മ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചു. വീട്ടിലേക്ക് മടങ്ങി നിരീക്ഷണത്തിലിരിക്കാനായിരുന്നു നിർദ്ദേശം.
വൈകിട്ട് മൂത്രതടസമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബി പി ഉയർന്ന് തന്നെ നിൽക്കുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ റഫർ ചെയ്തെങ്കിലും പിന്നീട് താലൂക്ക് ആശുപത്രിയിൽ തന്നെ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു.
advertisement
രണ്ട് ഡോസ് വാക്സിൻ തെറ്റായി കുത്തിവെച്ചതായി ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു. ഭാസ്കരൻ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ആലപ്പുഴ ഡിഎം ഒ ഡോക്ടർ അനിതാകുമാരി പറഞ്ഞു. അതേസമയം ഭാസ്കകരന്റെ അശ്രദ്ധ മൂലമാണ് തെറ്റായ കുത്തിവെപ്പ് നടന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം. രണ്ടാമതും മരുന്ന് കുത്തിവെക്കുമ്പോൾ ഭാസ്കരൻ ആദ്യം കുത്തിവെപ്പ് എടുത്ത കാര്യം പറഞ്ഞിരുന്നില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട്ടുമുറ്റത്ത് മുത്തച്ഛനൊപ്പം കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റു മരിച്ചു
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement