advertisement

തലശ്ശേരിയിൽ മത്സ്യഫെഡിൻ്റെ ആദ്യത്തെ സീഫുഡ് റെസ്റ്റോറൻ്റ് പ്രവർത്തനം തുടങ്ങി

Last Updated:

സുരക്ഷിത ഭക്ഷണം സുന്ദര ജീവിതം എന്ന ആശയത്തിന് ഊന്നല്‍ നല്‍കി തലശ്ശേരിയില്‍ മത്സ്യഫെഡ് സീഫുഡ് റസ്റ്റോറൻ്റ്. സംസ്ഥാനത്തെ രണ്ടാമത്തെയും ജില്ലയിലെ ആദ്യത്തെയും സീ ഫുഡ് റസ്റ്റോറൻ്റാണിത്.

മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറന്റ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്നു
മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറന്റ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്നു
രുചി വൈവിധ്യമൊരുക്കാന്‍ മത്സ്യഫെഡ് സീഫുഡ് റസ്റ്റോറൻ്റ് തലശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സുരക്ഷിത ഭക്ഷണം സുന്ദര ജീവിതം എന്ന ആശയത്തിന് ഊന്നല്‍ നല്‍കിയാണ് മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറൻ്റ് ആരംഭിച്ചത്. മഞ്ഞോടിയിലെ മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറൻ്റ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നല്ല ഭക്ഷണത്തിനായി എത്രദൂരം വേണമെങ്കിലും സഞ്ചരിക്കുന്നവരാണ് മലയാളികളെന്നും ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷണം നല്‍കി കഫെ വന്‍ വിജയമാക്കാന്‍ സാധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
സംസ്ഥാനത്തെ രണ്ടാമത്തെയും ജില്ലയിലെ ആദ്യത്തെയും സീ ഫുഡ് റസ്റ്റോറൻ്റാണ് തലശ്ശേരിയിലേത്. മീന്‍ കറി, പൊരിച്ച മീന്‍, ചെമ്മീന്‍ റോസ്റ്റ് എന്നിങ്ങനെ വ്യത്യസ്തമായ മീന്‍ വിഭവങ്ങള്‍ സീ ഫുഡ് റെസ്റ്റോറൻ്റിൻ്റെ പ്രത്യേകതയാണ്. ഊണും മീന്‍കറിയുമാണ് തുടക്കത്തില്‍ ലഭ്യമാവുക. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഏഴു ലക്ഷം രൂപ ഉപയോഗിച്ച് 55 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സീ ഫുഡ് കഫേ ആരംഭിച്ചത്.
അക്വാ മത്സ്യഫെഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രമ ആര്‍ മേനോന്‍ ഉദ്ഘാടന ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി സതി, നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ അഷറഫ്, വാര്‍ഡ് കൗണ്‍സിലര്‍ ഇ ആശ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ വി രജിത, മത്സ്യത്തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ സി പി സുമേഷ്, അനസ് ചാലില്‍, പി പി റഫീഖ്, ഋഷികേഷ് എന്നിവര്‍ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിയിൽ മത്സ്യഫെഡിൻ്റെ ആദ്യത്തെ സീഫുഡ് റെസ്റ്റോറൻ്റ് പ്രവർത്തനം തുടങ്ങി
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement