'മോദിയുടെ ഗ്യാരന്റി ജനങ്ങൾ അംഗീകരിച്ചു; ബിജെപി കേരളത്തിൽ പത്തിലേറേ സീറ്റ് നേടും'; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

Last Updated:

തെക്കേ ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ അനുകൂല സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നു അദ്ദേഹം കോട്ടയത്ത് പറഞ്ഞു

കോട്ടയം: കേരളത്തിൽ ബിജെപി പത്തിലേറേ സീറ്റ് നേടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബിജെപിക്ക് അയോധ്യ ക്ഷേത്രപ്രതിഷ്ഠ കഴിഞ്ഞതോടെ തെക്കേഇന്ത്യയിൽ സാഹചര്യങ്ങൾ നരേന്ദ്രമോദിക്കനുകൂലമായി. തെക്കേ ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ അനുകൂല സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നു അദ്ദേഹം കോട്ടയത്ത് പറഞ്ഞു. നരേന്ദ്ര മോദിയുടെ ഗ്യാരൻ്റി ജനങ്ങൾ അംഗീകരിച്ചു.
വികസിത സങ്കല്പ യാത്ര ജനങ്ങളിലേക്ക് എത്തി. മോദിസർക്കാരിൻ്റെ വിവിധങ്ങളായ ജനോപകര പദ്ധതികളെക്കുറിച്ച് ജനം മനസ്സിലാക്കികഴിഞ്ഞു. അതിനാൽ ഇത്തവണ കേരളത്തിൽ പത്തിലേറേ സിറ്റ് ബിജെപി നേടുമെന്നും ഗോവൻ മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ നാല് ജില്ലകളുടെ ചുമതലയാണ് ബിജെപി പ്രമോദ് സാവന്തിന് നൽകിയിട്ടുള്ളത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മോദിയുടെ ഗ്യാരന്റി ജനങ്ങൾ അംഗീകരിച്ചു; ബിജെപി കേരളത്തിൽ പത്തിലേറേ സീറ്റ് നേടും'; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement